city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം: 3 പേര്‍ അറസ്റ്റില്‍

കായംകുളം: (www.kasargodvartha.com) ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്ന് പേരെ പിടികൂടിയതായി പൊലീസ്. ശ്യാം(37), അശോകന്‍(40), അനില്‍കുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം പൊലീസ് രാത്രികാല പട്രോളിങ് സമയത്താണ് ബൈകില്‍ സഞ്ചരിക്കുകായിയിരുന്ന പ്രതികളെ പിടികൂടിയത്. സംശയാസ്പദമായ രീതിയില്‍ കണ്ടതോടെയാണ് പരിശോധിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ നിരവധി ബാറ്ററി, ചാര്‍ജര്‍, സിഗററ്റ്, ലോടറി ടികറ്റ് എന്നിവ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മോഷണ വസ്തുക്കളാണെന്ന് മനസിലായത്. 

Arrested | ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം: 3 പേര്‍ അറസ്റ്റില്‍

നടയ്ക്കാവ് വിജയന്റെ കടയില്‍ നിന്നും കവര്‍ന്ന 6,000 രൂപയുടെ സാധനങ്ങളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. മാത്രമല്ല, ഭരണിക്കാവ് കട്ടച്ചിറ തിരുവിയ്ക്കല്‍ കുറ്റിയില്‍ വീട്ടിലെ പൂജാമുറിയില്‍ നിന്നും വിഗ്രഹങ്ങളും വിളക്കുകളും മൊന്തയും താലങ്ങളും ഉള്‍പെടെ 25,000 രൂപ വില വരുന്ന സാധനങ്ങളും അപഹരിച്ചതും ഇവരാണെന്ന് കണ്ടെത്തി. 

ഡിവൈ എസ് പി അജയനാഥിന്റെ നേതൃത്വത്തില്‍ സിഐ മുഹമ്മദ് ശാഫി, എസ്‌ഐമാരായ ശ്രീകുമാര്‍, നിയാസ്, എഎസ്‌ഐ അമീര്‍ഖാന്‍, സാബു മാത്യു, സിപിഒമാരായ ജയകൃഷ്ണന്‍, റിന്റിത്ത്, റെജിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Kayamkulam, News, Kerala, Arrested. arrest, Crime, Police, Robbery case, Kayamkulam: Three arrested in robbery case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia