Short Film | തെയ്യത്തിന്റെ പശ്ചാത്തലത്തിലൊരു പെണ്‍ജീവിതം; ശ്രദ്ധേയമായി 'കാത്തോളാം' ഹ്രസ്വചിത്രം
Jun 23, 2023, 18:42 IST
കാസര്‍കോട്: (www.kasargodvartha.com) തെയ്യക്കോലങ്ങള്‍ മലബാറുകാരുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. കുട്ടിക്കാലം തൊട്ടുള്ള തെയ്യംകളിയും തെയ്യത്തോടുള്ള ആരാധനയും തെയ്യക്കാരനിലേക്കുള്ള ഇഷ്ടമായി വളരുമ്പോള്‍ അതിന് വ്യാഖ്യാനങ്ങള്‍ പലതാണ്. ഇത്, വളരെ കാലിക പ്രസക്തമായി അവതരിപ്പിക്കുകയാണ് 'കാത്തോളാം' ഹ്രസ്വചിത്രത്തില്‍.
തെയ്യക്കോലം കെട്ടിയാടുമ്പോള്‍ ദൈവവും, കോലമഴിച്ചാല്‍ മനുഷ്യനാവുകയും ചെയ്യുന്ന വൈരുധ്യത്തെ അതിന്റെ ചാരുതയോടെ വരച്ചുകാട്ടുന്നതോടൊപ്പം രണ്ടു പേരുടെയും പ്രണയത്തിന്റെ തീവ്രതയും ആവിഷ്‌ക്കരിക്കുമ്പോള്‍ ചര്‍ചാവിഷയമാവുകയാണീ ഹ്രസ്വചിത്രം.
പെണ്‍ജീവിതങ്ങള്‍ക്ക് പണ്ടുകാലം തൊട്ട് ചില 'അരുത്'കള്‍ അല്ലെങ്കില്‍ വിലക്കുകള്‍ സമൂഹം കല്‍പിച്ച് വെച്ചിട്ടുണ്ട്. അതിപ്പഴും പല രീതിയില്‍ തുടരുന്നുമുണ്ട്. അത്തരം അരുതുകളെ അതിജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമൂഹത്തിന്റെ മനസില്‍ ഉണ്ടാക്കി വെക്കുന്ന വേലിക്കെട്ടുകളെ, തന്റെ മനസില്‍ തളിരിട്ട പ്രണയംകൊണ്ട് പൊളിക്കുന്ന ഒരു പെണ്‍ജീവിത യാത്രയെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായി അവതരിപ്പിക്കുന്നു.
സനീഷ് കരിപ്പാലാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. രചന: ചന്ദ്രന്‍ രാമന്തളി. കാമറ: തരുണ്‍ ഭാസ്‌ക്കര്‍. 'രോമാഞ്ചം' സിനിമയിലൂടെ ശ്രദ്ധേയയായ ദീപിക, ജിതിന്‍കണ്ണന്‍, ശ്രീവര്‍ഷ, പൂജാരാജ്, ഗൗതം നടേശന്‍, രാജീവ് കണ്ണങ്ങായി, പ്രസീദ് പ്രസാദ്, രജത് രമേശന്‍, പ്രവീണാരമേശന്‍ എന്നിവരാണ് അഭിനേതാക്കള്‍. എഡിറ്റര്‍: രാഹുല്‍ ബാബു, ആര്‍ട്ട്: ധന മാണിയാട്ട്, ചമയം: ജിത്തു പുലയന്‍, സംഗീതം: ജിഷ്ണു തിലക് , വരികള്‍: നിധീഷ് നടേരി.

Keywords: Short film, Movie, Entertainment, Theyyam, Kerala News, Kasaragod News, Cinema News, Malayalam Short Film, Katholam, 'Katholam' short film: Girl's life in background of Theyyam.
< !- START disable copy paste --> 