city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസ്രോട്ടാര്‍ കാരുണ്യ ഭവനം തുറന്നു

കാഞ്ഞങ്ങാട്: കാസ്രോട്ടാര്‍മാത്രം ഫേസ്ബുക്ക് ഗ്രൂപ്പ് അംഗങ്ങള്‍ നീലേശ്വരം തൈക്കടപ്പുറത്തെ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങില്‍ കാസ്രോട്ടാര്‍ മാത്രം ഗ്രൂപ്പിന്റെ അംഗങ്ങള്‍ക്ക് പുറമെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

സോഷ്യല്‍ മീഡിയകളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത് കാസ്രോട്ടാര്‍ ഗ്രൂപ്പ് ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കലക്ടര്‍ പറഞ്ഞു. സാധാരണ രഹസ്യ സ്വഭാവത്തോടുകൂടിയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെങ്കിലും ഇത് പരസ്യമായി ചെയ്യേണ്ട സല്‍പ്രവര്‍ത്തി തന്നെയാണ്. അതുവഴി മറ്റു ഗ്രൂപ്പുകള്‍ക്കും കൂട്ടായ്മകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രചോദനമേകും. വലിയ മുതലാളിമാര്‍ നിര്‍മിച്ചു നല്‍കുന്നതല്ല ഇതെന്നും സാധാരണക്കാരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ നാണയത്തുട്ടുകള്‍ ശേഖരിച്ച് യാഥാര്‍ത്യമാക്കിയതാണ് ഈ വീടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കാസ്രോട്ടാര്‍ കാരുണ്യ ഭവനം തുറന്നു

ഫേസ്ബുക്ക് കൂട്ടായ്മകള്‍ എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ സൊറപറഞ്ഞ് സമയം കളയുകയും തീരെ സാമൂഹ്യ ബോധമില്ലാത്തവരാണെന്ന ധാരണയുണ്ടായിരുന്നു. കാസ്രോട്ടാര്‍ ഗ്രൂപ്പ് നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക വഴി ആ ധാരണ തിരുത്തിയിരിക്കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോടിന്റെ ബഹുസ്വരത നിലനിര്‍ത്താനും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും ഇത്തരം കൂട്ടായ്മകള്‍ക്കാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു.


കാസ്രോട്ടാര്‍ കാരുണ്യ ഭവനം തുറന്നുവീടിനകത്തേക്ക് ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ കാസ്രോട്ടാര്‍ ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ കുടുംബം സമ്മാനിച്ചു. എട്ട് ലക്ഷം രൂപ ചിലവില്‍ വിശാലതയോടും നല്ല സൗകര്യത്തോടും കൂടിയാണ് കാസ്രോട്ടാര്‍ കൂട്ടായ്മ തൈക്കടപ്പുറത്തെ ആറംഗ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്. ഗൃഹപ്രവേശന ചടങ്ങില്‍ വിഭവ സമൃദമായ സദ്യയും കാസ്രോട്ടാര്‍ ഒരുക്കിയിരുന്നു. കാസ്രോട്ടാര്‍മാത്രം ഗ്രൂപ്പിന്റെ ചാരിറ്റി ഫണ്ട് (കെ.സി.എഫ്) പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് 'ദാര്‍ അല്‍ നൂര്‍ (പ്രകാശം പരത്തുന്ന ഭവനം) എന്ന് പേരിട്ടിരിക്കുന്ന വീട് യാഥാര്‍ത്ഥ്യമായത്. ഇനി 'ദാര്‍ അല്‍ നൂര്‍' കാസ്രോട്ടാര്‍ ഗ്രൂപ്പിന്റെ സാമൂഹ്യ സേവനത്തിന്റെ അടയാളമായി തൈക്കടപ്പുറത്ത് ജ്വലിച്ചു നില്‍ക്കും.

പരിപാടിയില്‍ കെ.സി.എഫ് കോ-ഓഡിനേറ്റര്‍ നൗഷാദ് കളനാട് അധ്യക്ഷത വഹിച്ചു. പാവപ്പെട്ട കുടുംബത്തിനുളള ഭക്ഷ്യധാന്യ കിറ്റ് വിതരണം നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കാസ്രോട്ടാര്‍ മാത്രം' കൂട്ടായ്മ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ ചടങ്ങില്‍ അന്‍വര്‍ കോളിയടുക്കം, ഷംസുദ്ദീന്‍ തായല്‍, ശരീഫ് എരോല്‍ എന്നിവര്‍ വിതരണം ചെയ്തു. ഹനീഫ കോളിയടുക്കം, മുനീര്‍ ഉറുമി, ഹാഷിം, അക്ബര്‍ അലി പ്രസംഗിച്ചു.

കെ.സി.എഫ് യു.എ.ഇ കമ്മിറ്റി ചെയര്‍മാന്‍ ജലാല്‍ തായല്‍ സ്വാഗതവും, കെ.എച്ച് ജാഫര്‍ നന്ദിയും പറഞ്ഞു.


Keywords:  Kerala, Kasaragod, Facebook, Kasrottar, KCF, Facebook group, Friends, Kanhangad, House, Poor, Malayalam News, National News, Kerala News, International News, Sports News, Entertainment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia