KAAPA | നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു
Jan 12, 2024, 14:23 IST
കാസര്‍കോട്: (KasargodVartha) വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി കെ നസീര്‍ (38) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, തിരൂര്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൂട്ടായ കവര്‍ച, പിടിച്ചുപറി, നരഹത്യ, മദ്യ വില്‍പന, അടിപിടി, വഞ്ചന, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പെടെ 11 കേസുകളില്‍ പ്രതിയാണ് നസീര്‍.
ജില്ലാ പോലീസ് മേധാവി പി ബിജോയ് ഐ പി എസിന്റെ ശിപാര്‍ശയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ ഐഎഎസ് ഇയാളെ കാപ പ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ബെംഗ്‌ളൂറിലേക്ക് മുങ്ങിയ പ്രതിയെ തന്ത്രപൂര്‍വം അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് സംഘത്തില്‍ അബൂബകര്‍ കല്ലായി, ജിനേഷ്, രാജേഷ് മാണിയാട്ട്, ശിവകുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.