Obituary | നടന്നുപോകുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Dec 30, 2023, 12:48 IST
കാസര്‍കോട്: (KasaragodVartha) വഴിയിലൂടെ നടന്നുപോകുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മഞ്ചേശ്വരം ആനക്കല്ലിലെ രാമനായ്ക്ക് - ദേവകി ദമ്പതികളുടെ മകന്‍ കെ ബാലകൃഷ്ണ നായ്ക്കാണ്(40) മരിച്ചത്.
കൂലിപ്പണിക്കാരനായ ബാലകൃഷ്ണ വെള്ളിയാഴ്ച (29.12.2023) വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. പുഴയോരത്തുകൂടി നടന്നുവരുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ ശ്യാംഭവി. ദമ്പതികള്‍ക്ക് മക്കളില്ല. സഹോദരങ്ങള്‍: ഈശ്വരനായ്ക്ക്, സുമതി. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.