കോളജിലെ വിനോദയാത്രയ്ക്കിടെ ഒരു നാടിനെയാകെ രക്ഷപ്പെടുത്തി കാസർകോട്ടെ വിദ്യാർഥികളും അധ്യാപകരും
Mar 15, 2022, 10:16 IST
കുറ്റിക്കോൽ: (www.kasargodvartha.com 15.03.2022) രണ്ട് ദിവസമായി മൂന്നാർ - രാമക്കൽമേട് - കൽവരിമൗണ്ട് ഇടുക്കി എന്നിവിടങ്ങളിലേക്ക് നടത്തിയത് വെറുമൊരു വിനോദയാത്ര മാത്രമായിരുന്നില്ല മുന്നാട് പീപിൾസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ അവസാനവർഷ ബി കോം ഫിനാൻസിലെ വിദ്യാർഥികൾക്ക്.
യാത്രയുടെ അവസാനദിവസം കൽവരി മൗണ്ടിൽ എത്തിയപ്പോൾ അവിടെയുള്ള പുൽ മേടുകളിൽ ഉണ്ടായ വൻ തീപ്പിടുത്തത്തിൽ എല്ലാവരും പകച്ചു നിന്നപ്പോൾ മുന്നാട്ടെ വിദ്യാർഥികൾ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്രവർത്തനം ഏറ്റെടുക്കുകയും വൻ അപകടത്തിൽ നിന്ന് ആ നാടിനെ ഒന്നാകെ രക്ഷിക്കാൻ മുന്നിട്ട് ഇറങ്ങുകയും ചെയ്തു.
ഫിനാൻസ് വിഭാഗം എച് ഒ ഡി പായം വിജയൻ, അധ്യാപികമാരായ നിത്യ നായനാർ, ശ്രീവാണി, ടൂർ കോർഡിനേറ്റർ ശ്രീകാന്ത് പുലിക്കോട് എന്നിവർ നേതൃത്വം നൽകി. ഫയർഫോർസിന്റെയും, കൽവരി മൗണ്ട് ഹിൽ വ്യൂ പാർകിലെ സ്റ്റാഫുകളുടെയും അനുമോദനവും കാസർകോട്ടെ വിദ്യാർഥികൾക്ക് ലഭിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, Fire, Students, Kuttikol, Munnad, Peoples-college, Teachers, Help, Kasargod students rescued from fire.
< !- START disable copy paste -->