city-gold-ad-for-blogger

കാസർകോട്ട് പോലീസുകാരന് കോവിഡ് ബാധിച്ചത് തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടയിലെന്ന് സൂചന; പഞ്ചായത്ത് ജീവനക്കാരനും ആരോഗ്യ പ്രവർത്തകയ്ക്കും സമ്പർക്കത്തിലൂടെ രോഗം

കാസർകോട്: (www.kasargodvartha.com 20.07.2020) കാസർകോട്ട് പോലീസുകാരന് കോവിഡ് ബാധിച്ചത് തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടയിലെന്ന് സൂചന. തലപ്പാടി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ പോലീസുകാരനാണ് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കാസർകോട് എ ആർ ക്യാമ്പിൽ ജോലി ചെയ്യുന്ന 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ അഞ്ച് പോലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു.
കാസർകോട്ട് പോലീസുകാരന് കോവിഡ് ബാധിച്ചത് തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടയിലെന്ന് സൂചന; പഞ്ചായത്ത് ജീവനക്കാരനും ആരോഗ്യ പ്രവർത്തകയ്ക്കും സമ്പർക്കത്തിലൂടെ രോഗം
മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായ 31കാരനായ പടന്ന സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പടന്നയിൽ നിന്നും ദിവസവും പോയി വരുന്ന ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം അജ്ഞാതമാണ്.

പള്ളിക്കര പഞ്ചായത്തിലെ 45 വയസുള്ള ആരോഗ്യ പ്രവർത്തകയ്ക്കും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുണ്ട്.

Keywords:  Kerala, Kasaragod, News, Police-officer, COVID-19, Corona, Panchayath, Worker, Health, Thalappady, Padanna, Pallikara, Kasargod policeman COVID caught during Thalappadi border check post duty.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia