Police action | 3 പേരെ കയറ്റി അപകടകരമായ രീതിയിലും ലൈസൻസ് ഇല്ലാതെയും വിദ്യാർഥികളുടെ ബൈക് യാത്ര; കാസർകോട്ട് 42 ഇരുചക്രവാഹനങ്ങൾ പിടികൂടി
Jun 3, 2022, 22:15 IST
കാസർകോട്: (www.kasargodvartha.com) വിദ്യാർഥികൾ ലൈസന്‍സ് ഇല്ലാതെയും മൂന്ന് പേരെ കയറ്റി ഓടിക്കുകയും ചെയ്ത 42 ബൈകുകള്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ എടുത്തു.
വരും ദിവസങ്ങളിലും ലൈസന്‍സ് ഇല്ലാതെ വിദ്യാര്‍ഥികള്‍ വാഹനമോടിക്കുന്നതും മൂന്ന് പേരെ കയറ്റി അപകടകരമായി പോകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് രക്ഷിതാക്കളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
അപകടം സംഭവിച്ചാല്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുകയില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ പ്രവണത തടയുന്നതിനുള്ള പൊലീസിന്റെ നിയമപരമായ ഇടപെടലുകള്‍ കാര്യക്ഷമമാക്കും എന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Police, Seized, Bike, Vehicles, Students, licen, Custody, Case, Police seized 42 two-wheelers, Kasargod: Police seized 42 two-wheelers from students.
< !- START disable copy paste -->