city-gold-ad-for-blogger

കാസര്‍കോട് സ്വദേശിക്ക് തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ രണ്ടാം റാങ്ക്

ഹൈദരാബാദ്: (www.kasargodvartha.com 19.04.2017) തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് രണ്ടാം റാങ്ക്. തളങ്കര പള്ളിക്കാല്‍ സ്വദേശിയായ കെ എം മുഹമ്മദാണ് തെലങ്കാനയിലെ ഒന്നാം വര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി (പി യു സി) ബോര്‍ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. പി എ എഞ്ചിനിയറിംഗ് കോളജ് അഡ്മിനിസ്‌ട്രേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ എം ഹനീഫയുടെയും ജുവൈരിയയുടെയും മകനാണ്.

കാസര്‍കോട് സ്വദേശിക്ക് തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ രണ്ടാം റാങ്ക്


കാസര്‍കോട് സ്വദേശിക്ക് തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ രണ്ടാം റാങ്ക്ഹൈദരാബാദിലെ നാരായണ ഐ ഐ ടി അക്കാദമി വിദ്യാര്‍ത്ഥിയായ കെ എം മുഹമ്മദ് 99.2 ശതമാനം മാര്‍ക്ക് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 470 ല്‍ 466 മാര്‍ക്കാണ് മുഹമ്മദ് നേടിയത്. നേരത്തെ ബംഗളൂരുവിലെ സരള ബിര്‍ള അക്കാദമിയില്‍ ഐ സി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ 97 ശതമാനം മാര്‍ക്കോടെ ഉന്നതവിജയം നേടിയിരുന്നു.

ബംഗളൂരു ഡോ. അംബേദ്കര്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജുഹൈന, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജിയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ നിഹാഫ് എന്നിവര്‍ സഹോദരങ്ങളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Examination, Rank, Thalangara, Telangana, PUC, State, Kasargod native bags 2nd rank in Thelangana PUC exam 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia