city-gold-ad-for-blogger

മികച്ച ഉദ്യോഗസ്ഥനെന്ന് പേരുകേട്ട കാസർകോട് ജില്ലാ ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റി; തീരുമാനത്തിനെതിരെ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ രംഗത്ത്; റദ്ദാക്കണമെന്ന് ആവശ്യം

കാസർകോട്: (www.kasargodvartha.com 12.03.2022) മികച്ച ഉദ്യോഗസ്ഥനെന്ന് പേരുകേട്ട കാസർകോട് ജില്ലാ ഫോറസ്റ്റ് ഓഫീസർ പി ധനേഷ് കുമാറിനെ സ്ഥലം മാറ്റി. തീരുമാനത്തിനെതിരെ ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു രംഗത്തെത്തി. പ്രമാദമായ വയനാട് മുട്ടിൽ മരംമുറി കേസ് പുറത്ത് കൊണ്ട് വന്ന ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ ആയിരുന്നു ധനേഷ് കുമാർ. ഉന്നതരുടെ കണ്ണിലെ കരടായത് കൊണ്ട് ഇദ്ദേഹത്തെ കഴിഞ്ഞ സെപ്റ്റംബറിൽ കാസർകോട്ടേക്ക് സ്ഥലം മാറ്റുകയായിരുന്നു.
                          
മികച്ച ഉദ്യോഗസ്ഥനെന്ന് പേരുകേട്ട കാസർകോട് ജില്ലാ ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റി; തീരുമാനത്തിനെതിരെ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ രംഗത്ത്; റദ്ദാക്കണമെന്ന് ആവശ്യം

എന്നാൽ ചുമതലയേറ്റ് ആറ് മാസത്തിനകം തന്നെ ഇദ്ദേഹത്തെ വീണ്ടും സ്ഥലം മാറ്റിക്കൊണ്ടാണ് സർകാർ ഉത്തരവ് വന്നിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രവർത്തനം കാഴ്ചവെച്ച ധനേഷ് കുമാറിനെ മാറ്റിയതിൽ വലിയൊരു വിഭാഗം പേരും അമർഷത്തിലാണ്.

'ധനേഷ് കുമാർ ചുമതല ഏറ്റെടുത്ത് കേവലം ആറ് മാസത്തിനുള്ളില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റുകയും വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ജനങ്ങള്‍ മുന്‍ കാലങ്ങളിലേക്കാള്‍ ഏറെ സംതൃപ്തരുമാണ്. ജില്ലയില്‍ വനം വകുപ്പും, മറ്റ് വകുപ്പുകളും, തദ്ദേശ സ്ഥാപനങ്ങളുടെ കൂട്ടായ്മയിലൂടേയും വന്യജീവി അക്രമണം തടയല്‍, മറ്റ് പുതിയ പദ്ധതികള്‍ എന്നിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനുള്ള നടപടികള്‍ വളരെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി ഒരിക്കലും ന്യായീകരിക്കത്തക്കതല്ല', വനം മന്ത്രിക്ക് നൽകിയ കത്തിൽ സി എച് കുഞ്ഞമ്പു പറഞ്ഞു.

ഇക്കാര്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നെങ്കിലും യാതൊരു പരിഗണനയും നല്‍കാതെയാണ് സ്ഥലം മാറ്റിയതെന്നും ഈ വിഷയം ഒന്നുകൂടി പുനപരിശോധിച്ച് ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും മന്ത്രിയോട് സി എച് കുഞ്ഞമ്പു അഭ്യർഥിച്ചു.

പരിസ്ഥിതി സ്നേഹവും വനസംരക്ഷണവും കണക്കിലെടുത്ത് ആദര സൂചകമായി സഹ്യാദ്രിയിലെ രണ്ട് സസ്യങ്ങൾ ധനേഷ് കുമാറിന്റെ പേരിലാണ് അറിയപ്പെടുന്നത്‌. സി സി ജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിവയാണ് ഇദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യങ്ങൾ. സാങ്ച്വറി ഏഷ്യ 2012 പുരസ്‌കാരവും, വൈൽഡ് ലൈഫ് ഇൻഡ്യ പുരസ്‍കാരവും നേടിയിട്ടുണ്ട് ഈ ഉദ്യോഗസ്ഥൻ.

Keywords: News, Kerala, Kasaragod, Forest-range-officer, Forest, Top-Headlines, District, Transfer, MLA, Complaint, Government, Kasaragod District Forest Officer, Best officer, Kasargod District Forest Officer, who is known as the best officer, transferred.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia