Sewage Discharge | നഗരമധ്യത്തില്‍ ഷോപിങ് കോംപ്ലക്സില്‍ നിന്ന് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ സമരവുമായി ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍; ഓടോ റിക്ഷ - ടാക്സി ഡ്രൈവര്‍മാരും പ്രക്ഷോഭത്തിനൊരുങ്ങുന്നു
Jan 4, 2024, 13:18 IST
കാസര്‍കോട്: (KasargodVartha) നഗരമധ്യത്തില്‍ മുനിസിപാലിറ്റി ഷോപിങ് കോംപ്ലക്സില്‍ നിന്ന് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ സമരവുമായി ബി ജെ പി നഗരസഭാ കൗണ്‍സിലര്‍മാര്‍ സമരവുമായി രംഗത്ത്. മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ഓടോ റിക്ഷ - ടാക്സി ഡ്രൈവര്‍മാരും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഷോപിംഗ് കോംപ്ലക്സ് പരിസരത്തെ ഓടോ റിക്ഷ - ടാക്‌സി സ്റ്റാന്‍ഡ് പരിസരങ്ങളിലാണ് മലിനജലം തളംകെട്ടി കിടക്കുന്നത്. നൂറുകണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം ഒഴുക്കിവിടുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടിവേണം നടക്കാന്‍. സമീപത്തെ വ്യാപാരികള്‍ ദുര്‍ഗന്ധം ശ്വസിച്ചാണ് രാവിലെ മുതല്‍ സ്ഥാപനങ്ങളില്‍ കഴിയുന്നത്. യാത്രക്കാരുടെയും ഓടോ റിക്ഷ - ടാക്സി ഡ്രൈവര്‍മാരുടെയും സ്ഥിതിയും വളരെയധികം ദയനീയമാണ്.
ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഴയ ഓവുചാല്‍ പൊളിച്ചുമാറ്റിയതോടെ നഗരസഭാ ഷോപിംഗ് കോംപ്ലക്സിലെ മലിനജലം ഒഴുക്കിവിടാന്‍ സ്ഥലമില്ലാതായി. ഇതോടെ മലിനജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കക്കൂസ് മാലിന്യങ്ങളും മലിനജലവും സംഭരിക്കാന്‍ പുതുതായി നിര്‍മിച്ച ടാങ്ക് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൊട്ടി ഒഴുകാനും തുടങ്ങി. പുതുതാതി നിര്‍മിച്ച സംഭരണിയുടെ മുകള്‍ ഭാഗത്തെ സ്ലാബിന്റെ അടക്കം പണി പൂര്‍ത്തിയാകും മുമ്പേ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഭക്ഷണ ശാലകള്‍ ഉള്‍പെടെ തുറക്കാനും മലിനജലം ഇവിടേക്ക് ഒഴുക്കിവിടാനും അനുമതി നല്‍കിയതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്നാണ് ആക്ഷേപം.

നേരത്തെ ഇവിടത്തെ ഭക്ഷണശാലയിലെ മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഉദ്യോഗസ്ഥരെത്തി കട താല്‍ക്കാലികമായി അടപ്പിക്കുകയും ചെയ്തിരുന്നു. ദേശീയപാത മറികടന്നെത്തുന്ന പ്രദേശം കൂടിയാണ് ടാക്‌സി സ്റ്റാന്‍ഡും പരിസരവും. ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍.
പ്രശ്‌നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടാണ് ബി ജെ പി നഗരസഭാ കൗണ്‍സിലര്‍മാര്‍ ഷോപിങ് കോംപ്ലക്സിന് സമീപം ധര്‍ണാസമരം സംഘടപ്പിച്ചത്. സവിത ടീചര്‍ അധ്യക്ഷത വഹിച്ചു. പി രമേശ് ഉദ്ഘാടനം ചെയ്തു. പവിത്ര, വീണ അരുണ്‍, ഹേമലത, രജനി എന്നിവര്‍ സംസാരിച്ചു. ഉമ കടപ്പുറം സ്വാഗതവും വരപ്രസാദ് കോട്ടക്കണി നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, BJP, Municipal Councilors, Protest, Discharge, Sewage, Municipal Shopping Complex, Auto Rikshaw, Merchants, Passengers, Stench, Kasargod: BJP municipal councilors protest against the discharge of sewage from municipal shopping complex.