അഭിമാന മുഹൂര്‍ത്തം; കാസര്‍കോട് രാജ്യത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല
Oct 6, 2013, 23:19 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ അഭിമാനം രാജ്യത്തോളം ഉയര്‍ന്നു. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ജില്ലയായി കാസര്‍കോടിനെ കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
കതിനാ വെടികളും ചെണ്ടമേളവും വാദ്യ ഘോഷവും ചടങ്ങിന് മിഴിവേകി. ഒന്നാമത്തെ ജില്ലയായി കണ്ണൂരിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളം വിഭ്യാഭ്യാസ മേഖലയില്‍ മാതൃക കാട്ടുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും എങ്കിലേ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉന്നതി കൈവരികയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാ ദേവി സ്വാഗതം പറഞ്ഞു. രവീന്ദ്രന്‍ പാടി രചിച്ച് സംഗീതഞ്ജന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ചിട്ടപ്പെടുത്തി പ്രേകര്മാര്‍ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. ഗീതാ സജീവ് ആമുഖ ഭാഷണം നടത്തി. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, സലീം കരുവമ്പലം തുടങ്ങിയവരും ത്രിതല പഞ്ചായത്ത് സാരഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും പ്രസംഗിച്ചു.
പരിപാടിക്ക് മുന്നോടിയായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയും അരങ്ങേറി. വിദ്യാഭ്യാസ സെമിനാര്‍, വിഞ്ജാന ജ്യോതി പ്രദര്‍ശനവും എന്നിവയും സംഘടിപ്പിച്ചുരുന്നു.
Also Read:
ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ എം.എ.യൂസുഫലി ഒന്നാമത്
Related News:
സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യാഭ്യാസം മെച്ചപ്പെടണം: ശശി തരൂര്‍
Keywords : Kasaragod, Minister, Inauguration, Kerala, District, MLA, Cabinet Minister, MP, Shashi Tharoor, Bus Stand, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: