city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CM Response | 'കാസർകോട് ഒരു പഞ്ചായത്തിൽ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്, ഈ തരത്തിലുള്ള വളർച്ചയെ അഭിമാനത്തോടെ കാണണം', പുകഴ്ത്തി നിയമസഭയിൽ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 'CM Pinarayi Vijayan Defends Kasargod’s Growth, Responds to Criticism in Assembly'
Photo Credit: Screenshot from a Youtube Video by Sabha TV

● 'ഇത് നാടിൻ്റെ പ്രത്യേകതയാണ്. ഇനിയും വരാൻ പോവുകയാണ്'
● 'മയക്കുമരുന്ന് കേസുകളിൽ കേരളത്തിലെ ശിക്ഷാ നിരക്ക് 98.19 ശതമാനമാണ്'
● ഉദുമ പഞ്ചായത്തിലാണ് മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ളത്.

തിരുവനന്തപുരം: (KasargodVartha) പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിൻ്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ, നിയമസഭയിൽ കേരളത്തിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ കാസർകോട്ടെ പഞ്ചനക്ഷത്ര ഹോട്ടലുകളെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

2016-ല്‍ യുഡിഎഫ്. അധികാരം വിടുമ്പോള്‍ എട്ട് ഫൈവ് സ്റ്റാര്‍ ബാറുകളാണ് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 705 ആയി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തി 836 ആയെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. ഇതിന് മറുപടിയായി, കേരളത്തിൻ്റെ പ്രത്യേകത കാണണമെന്നും, മദ്യവ്യാപനമായിട്ടാണോ അതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ സംസ്ഥാനത്തിൻ്റെ പ്രത്യേകതയല്ലേ അതിൽ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തിനാണ് അതിനെ ആ തരത്തിൽ ചിത്രീകരിച്ചതെന്ന് ഒരുതരത്തിലും മനസിലാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് അത്ര വികസിച്ച നാടല്ല. എന്നാൽ കാസർകോട് ജില്ലയിൽ ഒരു പഞ്ചായത്തിൽ പോയാൽ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ അവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നാടിൻ്റെ പ്രത്യേകതയാണ്. ഇനിയും വരാൻ പോവുകയാണ്. ഈ തരത്തിലുള്ള വളർച്ചയെ അഭിമാനത്തോടെയല്ലേ കാണേണ്ടതെന്നും, അതിനെ വല്ലാത്ത അപകടം ദർശിക്കുന്ന മട്ടിലായിപ്പോയി അവതരണമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കാസർകോട് ജില്ലയിലെ ഉദുമ പഞ്ചായത്തിനെയാണ് മുഖ്യമന്ത്രി പരാമർശിച്ചത്. പഞ്ചനക്ഷത്ര റിസോർട്ടുകളായ ലളിത് റിസോർട്ട് ആൻഡ് സ്പാ, ടാറ്റാ ഗ്രൂപ്പിൻ്റെ ഭാഗമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (ഐ.എച്ച്.സി.എൽ.) കീഴിലുള്ള താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പാ, ഐ.എച്ച്.സി.എല്ലിൻ്റെ ഗേറ്റ്‌വേ ബേക്കൽ എന്നിവയാണ് ഉദുമയിലുള്ളത്.

കുട്ടികളിലെ വർദ്ധിച്ചുവരുന്ന ആക്രമണോത്സുകതയും മയക്കുമരുന്ന് ഉപയോഗവും കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ഗൗരവതരമായ സാമൂഹിക പ്രശ്നങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ആധുനിക മുതലാളിത്തവും കമ്പോള സംസ്കാരവും കുട്ടികളിൽ അമിതമായ മത്സരാധിഷ്ഠിത മനോഭാവം വളർത്തുന്നു. ഇത് അവരെ ഒറ്റപ്പെടുത്തുകയും, ഡിജിറ്റൽ ലോകത്തേക്ക് ഒതുങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

കൂടാതെ, സീരിയലുകളും സിനിമകളും അക്രമം ആഘോഷിക്കുന്നതും കുട്ടികളുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കുന്നു. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 87,702 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 93,599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ കേരളത്തിലെ ശിക്ഷാ നിരക്ക് 98.19 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Kerala CM Pinarayi Vijayan responds in assembly about Kasargod's growth, defending the rise of 5-star hotels and emphasizing societal issues like child aggression.

#KasargodNews #KeralaNews #CMResponse #HotelGrowth #ChildAggression #PinarayiVijayan

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia