Nabbed | കതിരൂരില്‍ നിന്ന് കാണാതായ 17 കാരിയെയും കാസര്‍കോട്ടുകാരനായ ആണ്‍സുഹൃത്തിനെയും റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടികൂടി
Nov 16, 2023, 16:25 IST
കാസര്‍കോട്: (Kasargodvartha) കതിരൂരില്‍ നിന്ന് കാണാതായ 17 കാരിയെയും കാസര്‍കോട്ടുകാരനായ ആണ്‍സുഹൃത്തിനെയും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കതിരൂര്‍ പൊലീസ് മിസിങ്ങിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ പൊലീസിനും മിസിങ്ങിന് കേസിന്റെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടിയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരനും പിടിയിലായത്.

റെയില്‍വേ സ്റ്റേഷന്‍ എഎസ്ഐമാരായ പ്രകാശന്‍, സനില്‍, സിപിഒ അശ്റഫ്, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരെയും വനിതാ പൊലീസ് സ്റ്റേഷന്‍ സിഐയെ ഏല്‍പിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് തമ്മില്‍ പരിചയപ്പെട്ടതെന്നാണ് പെണ്‍കുട്ടിയും യുവാവും മൊഴി നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.