Football | സംസ്ഥാന യൂത് ഫുട്ബോൾ കിരീടം സ്വന്തമാക്കി കാസർകോട്; കാൽപന്ത് കളിയിൽ അഭിമാന നേട്ടം
Sep 25, 2023, 12:54 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടന്ന 20 വയസിന് താഴെയുള്ള ആൺകുട്ടികളുടെ സംസ്ഥാന യൂത് ഫുട്ബോൾ ചാംപ്യൻഷിപ് കിരീടം കാസർകോട് സ്വന്തമാക്കി. ഫൈനലിൽ പാലക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. കാസർകോടിന് വേണ്ടി പി ഗൗതം, അഹ്‌മദ് അൻഫാസ് എന്നിവർ ഗോൾവേട്ട നടത്തിയപ്പോൾ പാലക്കാടിന് വേണ്ടി മുഹമ്മദ് ശിയാസാണ് ആശ്വാസഗോൾ നേടിയത്.
സെമി ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് എറണാകുളത്തെ തോൽപിച്ചാണ് കാസർകോട് ഫൈനലിലെത്തിയത്. മറ്റൊരു സെമി ഫൈനലിൽ തിരുവനന്തപുരത്തിനെതിരെയായിരുന്നു പാലക്കാടിന്റെ വിജയം. ഫൈനലിൽ കരുത്തരായ പാലക്കാടിനെതിരെയുള്ള വിജയം കാസർകോടിന് ആവേശവും കാൽപന്ത് കളിയിൽ വലിയ പ്രതീക്ഷയുമാണ് നൽകുന്നത്.
ഫൈനൽ മത്സരത്തിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി കാസർകോടിന്റെ പി ആദിലിനെ തിരഞ്ഞെടുത്തു. മികച്ച ഗോളിയായി ദേവനന്ദനെയും (കാസർകോട്), മികച്ച ഡിഫൻഡറായി പ്രപഞ്ചിനെയും (തൃശൂർ), മികച്ച ഫോർവേഡായി അൻഫാസിനെയും (കാസർകോട്) തിരഞ്ഞെടുത്തു. സഹീർ ചൂരി കോചും സിദ്ദീഖ് ചക്കര അസിസ്റ്റൻറ് കോചും സാജൻ മാനജറും ജസീൽ തൃക്കരിപ്പൂർ കാസർകോട് ടീമിന്റെ ഫിസിയോയുമായിരുന്നു.
Keywords: News, Trikaripur, Kasaragod, Kerala, Sports, Football, Final, State Youth Football, Kasaragod won State youth football Championship.
< !- START disable copy paste -->