city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kasaragod Vigilance | ഒരുവർഷത്തിനിടെ അറസ്റ്റിലായത് കൈക്കൂലിക്കാരായ 5 സർകാർ ഉദ്യോഗസ്ഥർ; പ്രവർത്തന മികവിന് കാസർകോട് വിജിലൻസ്‌ യൂനിറ്റിന് വകുപ്പിന്റെ ബാഡ്ജ് ഓഫ് ഓണർ; കൈക്കൂലി വാങ്ങുന്നവർക്ക് പേടിസ്വപ്നമായി ഡിവൈഎസ്പി വേണുഗോപാലും സംഘവും

കാസർകോട്: (www.kasargodvartha.com) ഒരുവർഷത്തിനിടെ അറസ്റ്റിലായത് കൈക്കൂലിക്കാരായ അഞ്ച് സർകാർ ഉദ്യോഗസ്ഥർ. പ്രവർത്തന മികവിന് സംസ്ഥാന വിജിലൻസ് വകുപ്പിന്റെ ബാഡ്ജ് ഓഫ് ഓണർ കാസർകോട് വിജിലൻസ്‌ യൂനിറ്റിന് ലഭിച്ചു. ഡിവൈഎസ്പി കെ വി വേണുഗോപാൽ, സിഐ സിബി തോമസ്, എഎസ്ഐ സുഭാഷ് ചന്ദ്രൻ, എസ്സിപിഒ എൻ മനോജ് എന്നിവർക്കാണ് അംഗീകാരം ലഭിച്ചത്.
  
Kasaragod Vigilance | ഒരുവർഷത്തിനിടെ അറസ്റ്റിലായത് കൈക്കൂലിക്കാരായ 5 സർകാർ ഉദ്യോഗസ്ഥർ; പ്രവർത്തന മികവിന് കാസർകോട് വിജിലൻസ്‌ യൂനിറ്റിന് വകുപ്പിന്റെ ബാഡ്ജ് ഓഫ് ഓണർ; കൈക്കൂലി വാങ്ങുന്നവർക്ക് പേടിസ്വപ്നമായി ഡിവൈഎസ്പി വേണുഗോപാലും സംഘവും

വിവിധ വകുപ്പുകളിൽപ്പെട്ട സർകാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി നിരവധി ക്രമക്കേടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ്, ഗുരുവനം ഡ്രൈവിംഗ് ടെസ്റ്റ് മൈതാനം, കാസർകോട്, മഞ്ചേശ്വരം പെർള ചെറുവത്തൂർ ചെക് പോസ്റ്റുകൾ, പഞ്ചായതുകൾ, കാസർകോട്, കാഞ്ഞങ്ങാട് മുനിസിപാലിറ്റികൾ, അനധികൃത ചെങ്കൽ ക്വാറികൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തിയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
Kasaragod Vigilance | ഒരുവർഷത്തിനിടെ അറസ്റ്റിലായത് കൈക്കൂലിക്കാരായ 5 സർകാർ ഉദ്യോഗസ്ഥർ; പ്രവർത്തന മികവിന് കാസർകോട് വിജിലൻസ്‌ യൂനിറ്റിന് വകുപ്പിന്റെ ബാഡ്ജ് ഓഫ് ഓണർ; കൈക്കൂലി വാങ്ങുന്നവർക്ക് പേടിസ്വപ്നമായി ഡിവൈഎസ്പി വേണുഗോപാലും സംഘവും

വിജിലൻസ് ഡയറക്ടർ മുമ്പാകെ ഇവയുടെയെല്ലാം അന്വേഷണ റിപോർട് സമർപ്പിച്ചിട്ടുണ്ട്. ഇവയുടെ അന്വേഷണാനുമതി ലഭിക്കുന്നതോടെ കൂടുതൽ പരിശോധനകൾ നടക്കും. സർകാർ വകുപ്പുകൾക്ക് നടപടി റിപോർടുകൾ വിജിലൻസ് കൈമാറി വരികയാണ്. കാസർകോട്ടെ ഒട്ടുമിക്ക സർകാർ ഓഫീസുകളിൽ നിന്നും അഴിമതി ഏറെക്കുറെ ഇല്ലാതാക്കാൻ കഴിഞ്ഞതാണ് കാസർകോട് വിജിലൻസിനെ ബഹുമതിക്ക് അർഹമാക്കിയത്.

Keywords:  Kasaragod, Kerala, News, Top-Headlines, Arrest, Honoured, Police, Vigilance, Government, Case, Investigation, Kasaragod Vigilance unit received Badge of Honor. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia