Environment Day | നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ 16 വയസിന് താഴെയുള്ള കുട്ടി പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടുന്നതിന്റെ ചിത്രം അല്ലെങ്കിൽ വീഡിയോ അയക്കൂ, സമ്മാനം നേടാം; മത്സരവുമായി കാസർകോട് വാർത്ത
Jun 3, 2023, 19:16 IST
കാസര്‍കോട്: (www.kasargodvartha.com) ജൂൺ അഞ്ചിന് ലോകമെങ്ങും പരിസ്ഥിതി ദിനം ആചരിക്കുമ്പോൾ പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കേണ്ടതിന്റ പ്രാധാന്യം വരും തലമുറയ്ക്ക് ഓർമപ്പെടുത്തി 'നല്ല നാളേക്കായി കുഞ്ഞുകരുതൽ' എന്ന പേരില്‍ മത്സരം കാസർകോട് വാർത്ത മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ 16 വയസിന് താഴെയുള്ള കുട്ടി വൃക്ഷതൈ നടുന്നതിന്റെ ചിത്രം അല്ലെങ്കിൽ വീഡിയോ അയച്ച് സമ്മാനം നേടാനാണ് അവസരം ഒരുക്കുന്നത്.
മത്സരം ഇങ്ങനെ
വീഡിയോയ്ക്കും ചിത്രത്തിനും വേറെ വേറെയായിരിക്കും മത്സരം. വീഡിയോയുടെ ദൈർഘ്യം 30 സെകൻഡിൽ കൂടാൻ പാടില്ല. മത്സരത്തില്‍ പങ്കെടുക്കുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂൺ അഞ്ചിന് വൈകീട്ട് ഏഴ് മണിക്ക് മുമ്പായി പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വൃക്ഷതൈ നടുന്നതിന്റെ ചിത്രം അല്ലെങ്കിൽ വീഡിയോ https://wa.me/914994230554 എന്ന നമ്പറിലേക്ക് വാട്സ്ആപ് ആയി അയക്കുക.
കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഇവ പോസ്റ്റ് ചെയ്യും. ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും കൂടി ലഭിക്കുന്ന ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ആദ്യത്തെ മൂന്ന് പേർ വീതമായിരിക്കും വിജയികള്‍. ജൂൺ അഞ്ചിന് വൈകീട്ട് അഞ്ച് മണിമുതലായിരിക്കും ഫോടോയും വീഡിയോയും പോസ്റ്റ് ചെയ്യുക. ജൂൺ ആറിന് വൈകീട്ട് അഞ്ച് മണിക്ക് സമയം അവസാനിക്കും. അതുവരെയുള്ള ലൈകുകള്‍ ആയിരിക്കും പരിഗണിക്കുക.
നിബന്ധനകള്‍
മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ അഡ്മിന് പാനലില്‍ നിക്ഷിപ്തമായിരിക്കും. മത്സരം റദ്ദ് ചെയ്യാനോ നിയമങ്ങളില്‍ മാറ്റം വരുത്താനോ അഡ്മിന് പാനലിന് പൂര്‍ണമായും അധികാരം ഉണ്ടായിരിക്കുന്നതാണ്.

Keywords: World Environment Day, Environment, Environmental Awareness, Malayalam News, Kasaragod Vartha Competition, Kasaragod Vartha organizes contest for children.
< !- START disable copy paste --> 