Birthday Celebration | രോഗികളെ ചേര്‍ത്ത് പിടിച്ച് ആശുപത്രിയില്‍ തന്‍ഹ മോളുടെ ആദ്യ പിറന്നാള്‍ ആഘോഷം
Jul 27, 2023, 17:54 IST
കാസര്‍കോട്: (www.kasargodvartha.com) മറിയം തന്‍ഹ മോളുടെ പിറന്നാള്‍ ആഘോഷം മാതൃകയായി. ജെനറല്‍ ആശുപത്രിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ചേര്‍ത്ത് പിടിച്ചായിരുന്നു കുരുന്നിന്റെ സന്തോഷദിനം കൊണ്ടാടിയത്.
മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ ശക്കീല്‍ - മുഹ്‌സിന ദമ്പതികളുടെ മകളാണ് മറിയം തന്‍ഹ. ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പിറന്നാള്‍ സദ്യ വിളമ്പാന്‍ മാതാപിതാക്കളോടൊപ്പം ഈ മോളും എത്തി.
ഉച്ച ഭക്ഷണത്തിനെത്തിയവരെല്ലാം അവള്‍ക്ക് പ്രാര്‍ഥനയോടെ ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.
Keywords: News, Kerala, Kerala-News, Baby, Top-Headlines, Kasaragod-News, Thanha Mol, Birthday, Celebration, Hospital, Patients, Kasaragod: Thanha Mol celebrated first birthday at the hospital with patients.