city-gold-ad-for-blogger
Aster MIMS 10/10/2023

Kalolsavam | കാസർകോട് ഉപജില്ലാ കലോത്സവം നവംബർ 9 മുതൽ 15 വരെ ഇരിയണ്ണിയിൽ; 120 സ്കൂളുകളിൽ നിന്ന് 5800 പ്രതിഭകൾ മാറ്റുരക്കും

കാസർകോട്: (KasargodVartha) കാസർകോട് ഉപജില്ലാ കലോത്സവം നവംബർ ഒമ്പത്, 10, 13, 14, 15 തീയതികളിൽ ഇരിയണ്ണി ജി വി എച് എസ് എസിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 120 സ്കൂളുകളിൽ നിന്ന് തിഞ്ഞെടുക്കപ്പെട്ട 5800 പ്രതിഭകൾ 284 ഇനങ്ങളിലായി മത്സരിക്കും.

Kalolsavam | കാസർകോട് ഉപജില്ലാ കലോത്സവം നവംബർ 9 മുതൽ 15 വരെ ഇരിയണ്ണിയിൽ; 120 സ്കൂളുകളിൽ നിന്ന് 5800 പ്രതിഭകൾ മാറ്റുരക്കും

13ന് നാല് മണിക്ക് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷത വഹിക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനം നവംബർ 15ന് 2.30 മണിക്ക് ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

മേള വമ്പിച്ച വിജയപ്രദമാക്കുന്നതിനായി 13 സബ്കമിറ്റികളും സജീവമായി പ്രവർത്തിക്കുന്നു. പൂർണമായും ഗ്രീൻ പ്രോടോകോൾ പാലിച്ചാണ് കലോത്സവം നടക്കുന്നത്. മുളിയാർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് പി വി മിനി ചെയർമാനായും, ബി കെ നാരായണൻ വർകിംഗ് ചെയർമാനായും, സ്‌കൂൾ പ്രിൻസിപൽ സജീവൻ മാപ്പറമ്പത്ത് ജെനറൽ കൺവീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.

വാർത്താസമ്മേളനത്തിൽ പി വി മിനി, ബി കെ നാരായണൻ, എ ഇ ഒ അഗസ്റ്റിൻ ബർണാഡ് മോന്തെരോ, ബി എം പ്രദീപ്, അബ്ദുൽ സലാം എ എം, സുചീന്ദ്രനാഥ്, പി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Kalolsavam, Students, School, MLA, Inauguration, Press Conference, Kasaragod Sub District Kalolsavam from 9th to 15th November at Iriyanni.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia