Arrested | കാസർകോട്ട് രഹസ്യമായി കോഴിയങ്കം ; 2 പേർ അറസ്റ്റിൽ, പണവും നാല് കോഴികളും പിടിച്ചെടുത്തു
Sep 4, 2023, 13:11 IST
കാസർകോട്: (www.kasargodvartha.com) രഹസ്യമായി കോഴിയങ്കം നടത്തിവന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. ചൗക്കി മജലിൽ ഞായറാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശാന്ത് (34), ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ജയശങ്കർ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിയങ്കം നടത്തുന്നന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. നാല് കോഴികൾ, കാലിൽ കെട്ടിവെക്കുന്ന രണ്ട് കോഴിവാളുകൾ, 600 രൂപ എന്നിവയും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പൊലീസിനെ കണ്ട് മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
പിടികൂടിയ കോഴികളും തൊണ്ടിമുതലുകളും ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നും കോഴികളെ പിന്നീട് ലേലം ചെയ്ത് വിൽക്കുമെന്നും പൊലീസ് അറിയിച്ചു.
Keywords: News, Kasaragod News, Kerala News, Arrested, Malayalam News, Kasaragod: Secret chicken war; 2 arrested, cash and four chickens seized.
< !- START disable copy paste -->