city-gold-ad-for-blogger

Theft | ഇരുളിന്റെ മറവില്‍ തസ്‌കരസംഘം കവര്‍ചയ്ക്ക് ഇറങ്ങി; കാസര്‍കോട്ട് സ്‌കൂള്‍ കുത്തിതുറന്ന് പണം കവര്‍ന്നതായി പരാതി

കാസര്‍കോട്: (www.kasargodvartha.com) മഴയൊന്ന് ചാറിയതോടെ നഗരത്തില്‍ തസ്‌ക്കരസംഘം കവര്‍ചയ്ക്ക് ഇറങ്ങി. മഴയത്ത് പൂട്ട് പൊളിക്കുന്ന ശബ്ദം കേള്‍ക്കില്ലെന്നതും പൊലീസിന്റെ നൈറ്റ് പട്രോളിംഗ് പേരിന് മാത്രമായിരിക്കുമെന്നതും വൈദ്യുതിയുടെ ഒളിച്ചുകളിയുമൊക്കെ അവസരമാക്കിയുമാണ് ഇരുളിന്റെ മറവില്‍ കവര്‍ചാസംഘം ഇറങ്ങിയിരിക്കുന്നത്.

കാസര്‍കോട്ട് സ്‌കൂള്‍ കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ച പണം കവര്‍ന്നതായി പരാതി. കാസര്‍കോട് ടൗണിലെ ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് കവര്‍ച നടന്നത്. സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച 4,000 രൂപ കൊണ്ടുപോയെന്നാണ് പരാതി. പ്രധാനാധ്യാപകന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഴ ആരംഭിച്ചു കഴിഞ്ഞതിനാല്‍ നാടും നഗരവും ഇനി കവര്‍ചക്കാരുടെ പിടിയിലാകും. ഇത്തരത്തില്‍ മുന്‍കാലങ്ങളില്‍ നടന്ന പല കവര്‍ചകളും തുമ്പാകാതെ കിടക്കുകയാണ്. 


Theft | ഇരുളിന്റെ മറവില്‍ തസ്‌കരസംഘം കവര്‍ചയ്ക്ക് ഇറങ്ങി; കാസര്‍കോട്ട് സ്‌കൂള്‍ കുത്തിതുറന്ന് പണം കവര്‍ന്നതായി പരാതി

മഴ സീസണില്‍ മാത്രം കവര്‍ച നടത്തുന്ന അന്യസംസ്ഥാന കവര്‍ചാസംഘങ്ങള്‍ കേരളത്തില്‍ എത്തുന്നുണ്ടെന്ന സൂചനകള്‍ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. ഇതുകൂടാതെ പ്രാദേശിക മോഷ്ടാക്കളും പ്രൊഫഷനല്‍ മോഷ്ടാക്കളും മഴക്കാലം കൃത്യമായി തന്നെ അവസരം മുതലാക്കാന്‍ ഇറങ്ങുന്നുണ്ടെന്നാണ് സംശയം.

പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നും ജനങ്ങളും വ്യാപാരികളും ആവശ്യപ്പെടുന്നു.


Theft | ഇരുളിന്റെ മറവില്‍ തസ്‌കരസംഘം കവര്‍ചയ്ക്ക് ഇറങ്ങി; കാസര്‍കോട്ട് സ്‌കൂള്‍ കുത്തിതുറന്ന് പണം കവര്‍ന്നതായി പരാതി

അതേസമയം, വിഷയത്തില്‍ സി സി ടി വി കാമറകള്‍ അടക്കം പരിശോധിച്ച് കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ സൈബര്‍ പൊലീസിന്റെ ഭാഗത്ത് നിന്നും സഹായം തേടുമെന്നും അറിയിച്ചു. 

Keywords: News, Kerala, Kerala-News, Kasaragod, School, Looted, Money, Theft, Kasaragod-News, Top-Headlines, Kasaragod: School broke open and looted money.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia