Kerala Police | മറന്നുവെച്ച ഹോള്‍ ടികറ്റുമായി ബുളറ്റില്‍ പറന്നെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്‌ട്രൈകര്‍ ഫോഴ്‌സ്; പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി കൊടുത്ത കേരള പൊലീസിന് 5 വിദ്യാര്‍ഥികള്‍ നല്‍കിയത് ബിഗ് സല്യൂട്
Mar 18, 2023, 12:12 IST
മേല്‍പ്പറമ്പ: (www.kasargodvartha.com) മറന്നുവെച്ച ഹോള്‍ ടികറ്റുമായി ബുളറ്റില്‍ പറന്നെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്‌ട്രൈകര്‍ ഫോഴ്‌സ്. പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി കൊടുത്ത കേരള പൊലീസിന് വിദ്യാര്‍ഥികള്‍ നല്‍കിയത് ബിഗ് സല്യൂട്. അഞ്ച് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടാതിരുന്നത് കാക്കിയുടെ കരുതല്‍ കൊണ്ട് മാത്രമാണ്.
ചട്ടഞ്ചാല്‍ എം ഐ സി ഹൈസ്‌കൂളില്‍ പത്താം തരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജില്‍ നിന്നെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ കേരള പൊലീസ് സമ്മാനിച്ചത്.
പഴയങ്ങാടിയില്‍ നിന്ന് രാവിലെ മാവേലി എക്‌സ്പ്രസില്‍ കാസര്‍കോട് ടൗണിലെത്തിയ അഞ്ച് വിദ്യാര്‍ഥികളും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോടെലില്‍ ചായ കഴിക്കാന്‍ കയറിയിരുന്നു. അഞ്ചുപേരില്‍ ഒരാളുടെ ബാഗിലായിരുന്നു എല്ലാവരുടെയും ഹോള്‍ ടികറ്റുകള്‍ വച്ചിരുന്നത്.
ചായ കഴിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ടപ്പോള്‍ ഈ ബാഗ് ഹോടെലില്‍ മറന്നുവെയ്ക്കുകയായിരുന്നു. എം ഐ സി സ്‌കൂളിലെത്തിയപ്പോഴാണ് ഇവര്‍ക്ക് ബാഗ് മറന്നുവെച്ചതായി ഒര്‍ത്തത്. അപ്പോഴേക്കും സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു. 9.30 ന് പരീക്ഷ തുടങ്ങാനിരിക്കെ വെപ്രാളപ്പെട്ട വിദ്യാര്‍ഥികള്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞു.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപന്‍, സി പി ഒ ശ്രീജിത്ത് എന്നിവര്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമിലും അവിടെനിന്ന് സ്‌ട്രൈകര്‍ ഫോഴ്‌സിലെ ഓഫീസര്‍ പി വി നാരായണനും നിമഷനേരം കൊണ്ട് വിവരം കൈമാറി.
സമയത്തിന്റെ മൂല്യമറിഞ്ഞ പൊലീസ് ഹോടെലില്‍ നിന്ന് ബാഗ് കണ്ടെടുത്തു. ഉടന്‍ തന്നെ സ്‌ട്രൈകര്‍ ഫോഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍, മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് ബുളറ്റില്‍ പറന്നെത്തുകയായിരുന്നു.
വിദ്യര്‍ഥികളെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നിന്ന് പൊലീസ് വാഹനത്തില്‍ തന്നെയാണ് സ്‌കൂളില്‍ എത്തിച്ചത്.
പൊലീസ് ജീപില്‍ സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ഥികള്‍ വന്നിറങ്ങുന്നതുകണ്ട് സ്‌കൂള്‍ അധികൃതരും ആദ്യം അമ്പരന്നെങ്കിലും കാര്യം അറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരും പൊലീസിനെ അഭിനന്ദിച്ചു.
കഷ്ടപ്പെട്ട് പഠിച്ച് ദൂരെനിന്നും പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ ഹോള്‍ ടികറ്റുമായി ഹാളിലേക്ക് പ്രവേശിക്കുന്നതുവരെ പൊലീസ് കാത്തുനിന്നു. പരീക്ഷ കഴിഞ്ഞതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി തങ്ങളെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്ക് മധുരപലഹാരം നല്‍കിയ ശേഷമാണ് ഇവര്‍ പഴയങ്ങാടിയിലേക്ക് മടങ്ങിയത്.
Keywords: Melparamba,kasaragod,Kerala,news,Police,Examination,school,Student,Top-Headlines, Kasaragod: Police find forgotten SSLC hall ticket for students.
< !- START disable copy paste -->