city-gold-ad-for-blogger

സ്വാതന്ത്ര്യദിനാഘോഷം: പ്ലാസ്റ്റിക് കൊടികൾ വേണ്ട, നിയമലംഘകർക്ക് പിഴ

A person holding the Indian national flag made of paper or cloth, with a focus on avoiding plastic flags for Independence Day celebrations in Kasaragod.
Photo Credit: Facebook/ Indian National Flag 

● പ്ലാസ്റ്റിക് പതാകകൾ പരിസ്ഥിതിക്ക് ഹാനികരമാണ്.
● കടലാസ്, തുണി പതാകകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.
● നിർമ്മാണം, വിൽപ്പന, വിതരണം എന്നിവയും കുറ്റകരമാണ്.
● ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തും.
● മാലിന്യമുണ്ടാക്കാത്ത ആഘോഷങ്ങൾക്കായി സഹകരിക്കണം.

കാസർകോട്: (KasargodVartha) സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍ അറിയിച്ചു. 

പ്ലാസ്റ്റിക് കൊടികള്‍ പരിസ്ഥിതിക്ക് ഹാനികരമാവുകയും, ആഘോഷങ്ങള്‍ക്ക് ശേഷം ഇവ മാലിന്യമായി മാറി ശുചിത്വ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍ കടലാസ്, തുണി തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പതാകകള്‍ മാത്രം ഉപയോഗിക്കുന്നതിനാണ് അനുമതിയുള്ളത്.

പ്ലാസ്റ്റിക് കൊടികളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം, പ്രദര്‍ശനം എന്നിവ കണ്ടെത്തിയാല്‍ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡും, പഞ്ചായത്ത്, മുനിസിപ്പല്‍ തല വിജിലന്‍സ് സ്‌ക്വാഡും മുഖേന പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. 

വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ദേശീയ പതാകയുടെ മാന്യത പാലിച്ച്, മലിനീകരണമില്ലാത്ത രീതിയില്‍ ആഘോഷങ്ങള്‍ക്ക് സഹകരിക്കണമെന്നും ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Fines and strict action for using plastic flags in Kasaragod.

#IndependenceDay #Kasaragod #PlasticBan #Kerala #EnvironmentFriendly #India

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia