city-gold-ad-for-blogger

Vande Bharat | പുതിയ വന്ദേ ഭാരത്‌ ഉദ്ഘാടനം: വർണാഭവമാക്കാൻ കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷനും

കാസർകോട്: (www.kasargodvartha.com) രണ്ടാം വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാൻ കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ ഒരുങ്ങി. ഞായറാഴ്ച രാവിലെ 11 മണി മുതൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെയും ഉദ്യോഗസ്ഥരെയും സ്വാഗതം ചെയ്തും ഹാരമണിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഉദ്ഘാടന ചടങ്ങിനെ വർണാഭവമാക്കും.
 
Vande Bharat | പുതിയ വന്ദേ ഭാരത്‌ ഉദ്ഘാടനം: വർണാഭവമാക്കാൻ കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷനും

ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ ആർ പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി നാസർ ചെർക്കളം സ്വാഗതം പറഞ്ഞു. ഡോ. ജമാൽ അഹ്‌മദ്, നിസാർ പെറുവാഡ്, ജാസിർ ചെങ്കള, സത്താർ റെയിൽവേ, സുബ്രഹ്മണ്യൻ മാന്യ, ഉസ്മാൻ പള്ളിക്കാൽ, അറഫാത് തായലങ്ങാടി, മുനീർ എം എം, നഈം ഫെമിന, ബബ്ല അബ്ദുല്ലത്വീഫ്, സലാം കുന്നിൽ, മൊയ്‌നുദ്ദീൻ, ശഫീഖ് തെരുവത്ത്, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
 
Vande Bharat | പുതിയ വന്ദേ ഭാരത്‌ ഉദ്ഘാടനം: വർണാഭവമാക്കാൻ കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷനും



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Train, Railway, Vande Bharat, Malayalam News, Kasaragod Passengers Association ready for inauguration of Vande Bharat

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia