Free Travel | കര്‍ണാടക ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയുടെ പ്രയോജനം കാസര്‍കോട് നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും നല്‍കണമെന്ന് ആവശ്യം; മുഖ്യമന്ത്രിയെ അടക്കം സമീപിക്കാന്‍ നീക്കങ്ങള്‍
Jun 11, 2023, 15:16 IST
കാസര്‍കോട്: (www.kasargodvartha.com) കര്‍ണാടക ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള 'ശക്തി' പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ കാസര്‍കോട് നിന്ന് അന്തര്‍ സംസ്ഥാന കര്‍ണാടക ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം നല്‍കണമെന്ന ആവശ്യം ഉയരുന്നു. പ്രത്യകിച്ചും, ജില്ലയിലെ കന്നഡ വിഭാഗത്തില്‍ നിന്ന് ഈ ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോടും ദക്ഷിണ കന്നഡയും തമ്മില്‍ ശക്തമായ സാമൂഹിക, വിദ്യാഭ്യാസ, വ്യാപാര ബന്ധങ്ങളുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കാസര്‍കോട്ട് നിന്ന് ദിവസവും ആയിരക്കണക്കിന് പേര് മംഗ്ളൂറിലേക്കും ദക്ഷിണ കന്നഡയിലെ മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നു.
ചില ട്രെയിനുകള്‍ ഓടുന്നുണ്ടെങ്കിലും, വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് സമയം സൗകര്യപ്രദമല്ല. ഇതുമൂലം പ്രതിദിനം 100 രൂപയിലധികം ചിലവില്‍ ബസുകളില്‍ യാത്ര ചെയ്യേണ്ടി വരുന്നു. യൂനിവേഴ്സിറ്റി കോളജില്‍ ആകെയുള്ള 1800 വിദ്യാര്‍ഥികളില്‍ 25 ശതമാനവും കാസര്‍കോട്ട് നിന്നുള്ളവരാണ്. കാര്‍ സ്ട്രീറ്റിലെ ഗവ. കോളജ്, മിലാഗ്രസ് കോളജ്, തുടങ്ങി മംഗ്ളൂറിലെയും പുത്തൂരിലെയും സുള്ള്യയിലെയും മറ്റ് പല കോളജുകളിലും കാസര്‍കോട്ട് നിന്നുള്ള വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
കാസര്‍കോട്ട് മതിയായ കോളജുകളുടെ അഭാവമാണ് മംഗ്ളൂറിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്, പ്രത്യേകിച്ച് ഉന്നത പഠനത്തിന്. ശക്തി പദ്ധതി കാസര്‍കോട് ജില്ലയിലെ വനിതകളിലേക്കും വ്യാപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഉടന്‍ നിവേദനം സമര്‍പ്പിക്കാന്‍ ആലോചിക്കുന്നതായി മുന്‍ കന്നഡ സ്കൂള്‍ ഹെഡ്മാസ്റ്റര് മഹാലിംഗേശ്വര് ഭട്ടിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. കേരളത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലയാണ് കാസര്‍കോട് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തങ്ങളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ടികളും പൊതുപ്രവര്‍ത്തകരും ഈ ആവശ്യവുമായി അധികൃതരെ സമീപിക്കുമെന്നാണ് വിവരം.
ഞായറാഴ്ച രാവിലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ അഞ്ചിന വാഗ്ദാനങ്ങളില്‍ പെട്ട ഈ പദ്ധതി ഉച്ചയ്ക്ക് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. കര്‍ണാടക ആര്‍ടിസി, എന്‍ഡബ്ലുകെആര്‍ടിസി, കെകെആര്‍ടിസി എന്നിവയുടെ സിറ്റി, ഓര്‍ഡിനറി, എക്സ്പ്രസ് നോണ്‍ എസി ബസുകളിലും ബെംഗ്ളുറു നഗരത്തിലെ ബിഎംടിസി നോണ്‍ എസി ബസുകളിലുമാണ് സൗജന്യ യാത്ര അനുവദിക്കുക. നോണ്‍ എസി, എസി പ്രീമിയം, ഡീലക്സ്, സ്ലീപര്‍ ബസുകളിലും സംസ്ഥാനാന്തര റൂടുകളിലെ ബസുകളിലും സൗജന്യം ലഭിക്കില്ല.

Keywords: KSRTC, Karnataka, Shakti, Free Travel, Mangalore News, Kasaragod News, Karnataka's Shakti Free Bus, Kasaragod natives demand Karnataka's Shakti free bus travel.
< !- START disable copy paste --> 