city-gold-ad-for-blogger
Aster MIMS 10/10/2023

Rank | എം എസ് സി ബയോടെക്നോളജിയിൽ റാങ്കിൻ്റെ തിളക്കം; കാസർകോടിന് അഭിമാനമായി നാദിയ സത്താർ

നായ്മാർമൂല: (KasargodVartha) മൈസുറു കെ എസ് ഒ യു സർവകലാശാലയിൽ നിന്ന് എം എസ് സി ബയോടെക്നോളജിയിൽ ആറാം റാങ്ക് നേടി കാസർകോട് സ്വദേശിനി അഭിമാനമായി. നാല് കുഞ്ഞുങ്ങളുടെ മാതാവായിരിക്കെയാണ് ഈ നേട്ടമെന്നത് തിളക്കം വർധിപ്പിക്കുന്നു. നായ്മാർമൂലയിലെ നാദിയ സത്താറാണ് പുതിയ ചരിത്രം സൃഷ്ടിച്ചത്.

Rank | എം എസ് സി ബയോടെക്നോളജിയിൽ റാങ്കിൻ്റെ തിളക്കം; കാസർകോടിന് അഭിമാനമായി നാദിയ സത്താർ

നിലവിൽ മാന്യ ഗ്ലോബൽ പബ്ലിക് സ്കൂളിൽ ജോലി ചെയ്യുകയാണ് നാദിയ. നേരത്തെ പഞ്ചാബ് ഐ കെ ഗുജ്റാൾ ടെക്നികൽ യൂനിവേഴ്സിറ്റിയിൽ നിന്ന് മെഡികൽ ലാബ് ടെക്നോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ലക്ഷ്യവും സ്വപ്നവും അത് സ്വന്തമാക്കാനുള്ള ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കിൽ എന്ത് പ്രതിബന്ധവും മറികടന്ന് വിജയങ്ങൾ കൊയ്യാനാവുമെന്ന് നാദിയ കാസർകോട് വാർത്തയോട് പറഞ്ഞു.

ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു എസ് എസ് എൽ സി പഠനം. പ്ലസ് ടു പഠനം വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിലും ബി എസ് സി മംഗ്ളുറു സെൻ്റ് ആഗ്നസ് കോളജിലും പൂർത്തിയാക്കി

കാസർകോട് നഗരത്തിലെ എൽകോർ ഇലക്ട്രോണിക്സ് ഉടമ അബ്ദുൽ സത്താർ - പരേതയായ സി എ നസീമ ദമ്പതികളുടെ മകളാണ്. യു എ ഇയിൽ റീം ഗ്രൂപ് ഓഫ് കംപനീസിൽ ഫിനാൻസ് മാനജരായ ശഫീഖ് അഹ് മദ് ആണ് ഭർത്താവ്. അബ്ദല്ല, ഈസ, ഫാത്വിഹ, ലെഹ്സ എന്നിവർ മക്കളാണ്.

Rank | എം എസ് സി ബയോടെക്നോളജിയിൽ റാങ്കിൻ്റെ തിളക്കം; കാസർകോടിന് അഭിമാനമായി നാദിയ സത്താർ

Keywords: News, Kerala, Kasaragod, Rank, Education, Malayalam News, Manya Global Public School, Kasaragod native secured rank in MSc Biotechnology.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL