കാസർകോട് സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
Sep 15, 2021, 13:02 IST
ബന്തിയോട്: (www.kasargodvartha.com 15.09.2021) കാസർകോട് സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. ബന്തിയോട് അട്ക്കയിലെ അബ്ദുൽ സത്താർ (25) ആണ് മരിച്ചത്.
ദുബൈയിലെ അൽഖൂസിൽ ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡിസംബറിൽ നാട്ടിലെത്തി തന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്താനിരിക്കെയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണെന്നാണ് നിഗമനം.
അട്ക്കയിലെ പരേതനായ ചേവാർ ഹമീദ് - സുഹ്റ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ശരീഫ്, സഫീർ (ദുബൈ), സൈഫുദ്ദീൻ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
അട്ക്കയിലെ പരേതനായ ചേവാർ ഹമീദ് - സുഹ്റ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ശരീഫ്, സഫീർ (ദുബൈ), സൈഫുദ്ദീൻ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
അബ്ദുൽ സത്താറിന്റെ നിര്യാണത്തിൽ ദുബൈ കെ എം സി സി കാസർകോട് ജില്ലാ, മഞ്ചേശ്വരം മണ്ഡലം കമിറ്റികൾ അനുശോചിച്ചു.
Keywords: Kasaragod, News, Kerala, Dubai, died, Hospital, Kasaragod native died in Dubai.
< !- START disable copy paste --> Keywords: Kasaragod, News, Kerala, Dubai, died, Hospital, Kasaragod native died in Dubai.