city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

പാലക്കാട്: (www.kasargodvartha.com) മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രസൂണ്‍ (30) ആണ് പിടിയിലായത്. പാലക്കാട് ആ4പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് റേന്‍ജും പാലക്കാട് ജന്‍ക്ഷ9 റെയില്‍വേ സ്റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് പിടികൂടിയത്.
                  
Arrested | പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കൊടൈക്കനാലില്‍ നിന്നും എല്‍എസ്ഡി സ്റ്റാംപുകളുമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പുറത്ത് കടക്കുന്നതിനിടെ പ്ലാറ്റ് ഫോമില്‍ വെച്ച് സംശയിച്ച് പരിശോധിച്ചപ്പോഴാണ് പ്രസൂണ്‍ പിടിയിലായത്. യുവാവില്‍ നിന്നും 29 എല്‍എസ്ഡി സ്റ്റാംപ് കണ്ടെടുത്തു. കൊടൈക്കനാലിലെ റിസോര്‍ട് ജീവനക്കാരനാണ് പ്രസൂണ്‍. കൂട്ടുകാര്‍ക്കിടയില്‍ വില്‍പന നടത്താനാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടികൂടിയ എല്‍എസ്ഡി സ്റ്റാംപുകള്‍ക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോള0 രൂപ വില കണക്കാക്കുന്നു. ഓണത്തിനോടനുബന്ധിച്ച് ട്രെയിന്‍ വഴി മയക്കുമരുന്ന് കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇനിയും പരിശോധന തുടരുമെന്ന് ആ4പിഎഫ് - എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
      
Arrested | പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ആര്‍പിഎഫ് ക്രൈ0 ഇന്‍സ്പെക്ടര്‍ എന്‍ കേശവദാസ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍, ആര്‍പിഎഫ് എസ്‌ഐ ദീപക് എ പി, എഎസ്‌ഐമാരായ സജു കെ, എസ്എം രവി, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍മാരായ കെ രാജേഷ്, മുഹമ്മദ് റിയാസ്, ടിഎസ് സുമേഷ്, സിഇഒമാരായ ശ്രീകുമാര്‍ വാക്കട, അബ്ദുല്‍ ബശീര്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരി വേട്ട നടത്തിയത്.

Keywords: Crime, Palakkad, Malayalam News, Crime, Kerala News, Kasaragod News, Drugs, Arrested, Kasaragod native arrested with drugs at Palakkad railway station.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL