city-gold-ad-for-blogger

Illegal construction | അവധി ദിവസങ്ങളിലെ അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് കാസർകോട് നഗരസഭ; പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാൻ സൗകര്യങ്ങൾ

കാസർകോട്: (www.kasargodvartha.com) ഓണത്തിന് തുടര്‍ചയായി വരുന്ന അവധി ദിവസങ്ങളില്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് നഗരസഭാ സെക്രടറി അറിയിച്ചു. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വിവരമറിയിക്കുന്നതിന് ഓരോ ദിവസങ്ങളിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
  
Illegal construction | അവധി ദിവസങ്ങളിലെ അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് കാസർകോട് നഗരസഭ; പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാൻ സൗകര്യങ്ങൾ

സെപ്തംബര്‍ ഏഴ് - മഹേഷ് കുമാര്‍ (9446016661), സെപ്തംബര്‍ എട്ട് - സി സുനിത (9746692641), സെപ്തംബര്‍ ഒമ്പത് - പി ശ്രീജിത് (8547207601), സെപ്തംബര്‍ 10 - സ്വപ്ന ശ്രീധരന്‍ (8921126096), സെപ്തംബര്‍ 11 - ബി ശ്രീരാജ്(8075459104), സെപ്തംബര്‍ 18 - ജെയ്‌നി (9605803860), സെപ്തംബര്‍ 21 - മഹേഷ് കുമാര്‍ (9446016661), സെപ്തംബര്‍ 25 - സി സുനിത (9746692641) എന്നിവരെ അതാത് നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കാം.

നീലേശ്വരത്തും നടപടി

ഓണം അവധി പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴ് മുതല്‍ 11 വരെ തുടര്‍ചയായി അവധി ദിവസങ്ങള്‍ വരുന്ന സാഹചര്യത്തില്‍, നീലേശ്വരം നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് 9037810715 നമ്പറില്‍ അറിയിക്കാമെന്ന് നഗരസഭാ സെക്രടറി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ:
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിക്കെതിരെ കേസെടുത്തു; 'ഉപദ്രവിച്ചത് കണ്ണൂരിലെ ആഡംബര ഹോടെലിലും സ്വന്തം വീട്ടിലും വെച്ച്'

Keywords:  Kasaragod, Kerala, News, Top-Headlines, Kasaragod-Municipality, Secretary, Nileshwaram, Kasaragod Municipality will block illegal construction activities during holidays.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia