city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | കാസർകോട് മെഡികൽ കോളജിനായുള്ള കാത്തിരിപ്പിന് 10 വർഷങ്ങൾ പൂർത്തിയായി; നവ കേരള യാചന സദസ് നടത്തി യു ഡി എഫ്

കാസർകോട്: (KasargodVartha) കാസർകോട് മെഡികൽ കോളജിനായുള്ള കാത്തിരിപ്പിന് 10 വർഷങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ യു ഡി എഫ് നവ കേരള യാചന സദസ് നടത്തി പ്രതിഷേധം സംഘടിപ്പിച്ചു. 2013 നവംബർ 30 ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട മെഡികൽ കോളജ് കെട്ടിടം പണി പൂർത്തിയാക്കാൻ പണം നൽകാതെ കാസർകോട് ജനതയെ വഞ്ചിച്ച് നവ കേരളം സൃഷ്ടിക്കാൻ വേണ്ടി കറങ്ങുകയാണ് സംസ്ഥാന സർകാരെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

Protest | കാസർകോട് മെഡികൽ കോളജിനായുള്ള കാത്തിരിപ്പിന് 10 വർഷങ്ങൾ പൂർത്തിയായി; നവ കേരള യാചന സദസ് നടത്തി യു ഡി എഫ്

യുഡിഎഫ് കാസർകോട് മണ്ഡലം മെഡികൽ കോളജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉക്കിനടുക്കയിലെ മെഡികൽ കോളജ് പരിസരത്ത് നടത്തിയ യാചന സദസ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളുടെ കയ്യിലെ യാചന പാത്രത്തിൽ പ്രവർത്തകർ നാണയത്തുട്ടുകളും നോടുകളും ഇട്ടുകൊണ്ടുള്ള സമരം ശ്രദ്ധേയമായി.

നേതാക്കളായ മുൻ മന്ത്രി സി ടി അഹ്‌മദ്‌ അലി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ്‌ എംഎൽഎ, കരിവെള്ളൂർ വിജയൻ, ജെ എസ് സോമശേഖര, ഷേണി രവി മാസ്റ്റർ, ഹമീദലി കന്തൽ, എ കെ ശരീഫ്, ബാലകൃഷ്ണ ഗാംഭീര, ശ്യാമപ്രസാദ് മാന്യ, അൻവർ ഓസോൺ, ആഇശ മുഹമ്മദലി, ബി ശാന്ത, എം അബ്ബാസ്, ഫാത്വിമത് ജഹനാസ്, രാധാകൃഷ്ണ നായിക്, സറീന മുസ്തഫ, കുസുമാവദി, റംല, അലി തുപ്പക്കൽ, ഹാഷിം കടവത്ത്, എം.എ.എച്ച്. മഹമൂദ്, ഖാസി അബ്ദുൽ റഹിമാൻ, നാസർ ചായിന്റടി, എസ് മുഹമ്മദ്‌, ടി.ഇ. മുക്താർ, നാസർ ചെർക്കളം, കെ.എം. ബഷീർ, ജോൺ ക്രാസ്റ്റ, ഈശ്വര ഭട്ട്, അഷ്‌റഫ്‌ അമേക്കള, സിദ്ധീഖ് ഖണ്ഡിഗെ, മുഹമ്മദലി പെർള തുടങ്ങിയവർ സംബന്ധിച്ചു.

Protest | കാസർകോട് മെഡികൽ കോളജിനായുള്ള കാത്തിരിപ്പിന് 10 വർഷങ്ങൾ പൂർത്തിയായി; നവ കേരള യാചന സദസ് നടത്തി യു ഡി എഫ്

Keywords: News, Kerala, Kasaragod, Medical College, UDF, Malayalam News, Protest, Inauguration, Kasaragod Medical College: UDF held protest.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia