city-gold-ad-for-blogger

ഇത്തവണയും ദുരിതംപേറണം; കാസര്‍കോട്- കുമ്പള ദേശീയപാത തകര്‍ന്നു

മൊഗ്രാല്‍: (www.kasargodvartha.com 22.06.2020) കാസര്‍കോട്- കുമ്പള ദേശീയപാതയില്‍ ഇത്തവണയും കുഴി രൂപപ്പെട്ടു. ഇതോടെ ഗതാഗതം താറുമാറായി. മൊഗ്രാല്‍ പാലം മുതല്‍ പെര്‍വാഡ് വരെ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കഴിഞ്ഞവര്‍ഷം തകര്‍ന്ന് തരിപ്പണമായ മൊഗ്രാല്‍ ഷാഫി മസ്ജിദിന് മുന്‍വശം, കൊപ്രബസാര്‍, പെര്‍വാഡ് എന്നിവിടങ്ങളിലാണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി രൂപാന്തരപ്പെട്ടതോടെ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ഗതാഗതതടസ്സത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന പേരില്‍ കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ അതിന് രണ്ട് ദിവസത്തെ ആയുസ്സ് പോലും ഉണ്ടായില്ല. റീ ടാറിംഗിനായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സര്‍ക്കാറില്‍ നിന്ന് ആവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അത് മഴയ്ക്ക് മുമ്പ്  ചെയ്തുതീര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കാണിച്ച വീഴ്ചയാണ് ദേശീയപാത തകര്‍ച്ചക്ക് കാരണമായതെന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
ഇത്തവണയും ദുരിതംപേറണം; കാസര്‍കോട്- കുമ്പള ദേശീയപാത തകര്‍ന്നു

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകരും, നാട്ടുകാരും. അടുക്കത്ത് ബയല്‍ മുതല്‍ കുമ്പള വരെ കുണ്ടും കുഴിയും നിറഞ്ഞതു കാരണം അപകടഭീഷണയുമുണ്ട്.


Keywords: Kasaragod, Kerala, News, Kumbala, National highway, Road-damage, Kasaragod-Kumbala National Highway damaged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia