city-gold-ad-for-blogger

Overflowed | കനത്ത മഴ: കാസര്‍കോട്ടെ മുഴുവന്‍ പുഴകളും കരകവിഞ്ഞു; നിരവധി വീടുകള്‍ വെള്ളത്തില്‍; മധൂര്‍ ക്ഷേത്രത്തിലും വെള്ളം കയറി; കടലാക്രമണത്തില്‍ വ്യാപക നഷ്ടം

കാസര്‍കോട്: (www.kasargodvartha.com) കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ എല്ലാ പുഴകളും കരകവിഞ്ഞെഴുകുന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ദുരിതാശ്വാസ കാംപുകള്‍ തുറക്കേണ്ട സാഹചര്യമാണുള്ളത്. മധൂരില്‍ മധു വാഹിനി പുഴ കര കവിഞ്ഞതോടെ പ്രസിദ്ധമായ മധൂര്‍ മദന മന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. പൂജാരി ചെമ്പ് പാത്രത്തില്‍ കയറിയാണ് ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയത്.
         
Overflowed | കനത്ത മഴ: കാസര്‍കോട്ടെ മുഴുവന്‍ പുഴകളും കരകവിഞ്ഞു; നിരവധി വീടുകള്‍ വെള്ളത്തില്‍; മധൂര്‍ ക്ഷേത്രത്തിലും വെള്ളം കയറി; കടലാക്രമണത്തില്‍ വ്യാപക നഷ്ടം

ദേശീയപാതയടക്കം പല റോഡുകളിലും വെള്ളം കയറി ഗതാഗതം തടസപ്പെടുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. തീരദേശത്ത് കടലാക്രമണ ഭീഷണി നിലനില്‍ക്കുമ്പോള്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയാണ്. കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് റിപോര്‍ട്. ജില്ല പ്രളയ സാധ്യത മേഖലയായി മാറിയിട്ടുണ്ട്.
      
Overflowed | കനത്ത മഴ: കാസര്‍കോട്ടെ മുഴുവന്‍ പുഴകളും കരകവിഞ്ഞു; നിരവധി വീടുകള്‍ വെള്ളത്തില്‍; മധൂര്‍ ക്ഷേത്രത്തിലും വെള്ളം കയറി; കടലാക്രമണത്തില്‍ വ്യാപക നഷ്ടം

താഴ്ന്ന പ്രദേശങ്ങളില്‍ അപകടകരമായ രീതിയില്‍ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാനുള്ള ചുമതല താലൂക് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കി ഉത്തരവായിട്ടുണ്ട്. താലൂകുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന്റെ ചുമതല ജൂനിയര്‍ സൂപ്രണ്ട്/ഡെപ്യൂടി തഹസില്‍ദാര്‍മാര്‍ക്കാണ്.
          
Overflowed | കനത്ത മഴ: കാസര്‍കോട്ടെ മുഴുവന്‍ പുഴകളും കരകവിഞ്ഞു; നിരവധി വീടുകള്‍ വെള്ളത്തില്‍; മധൂര്‍ ക്ഷേത്രത്തിലും വെള്ളം കയറി; കടലാക്രമണത്തില്‍ വ്യാപക നഷ്ടം

ചൈത്രവാഹിനിപ്പുഴ കര കവിഞ്ഞ് ഭീമനടി നന്മ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിലേക്കു വെള്ളം കയറായിരുന്നു. മതിയായ ഉദ്യോഗസ്ഥരുടെ സേവനം കണ്‍ട്രോള്‍ റൂം ഡ്യൂടിക്കും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉറപ്പു വരുത്തണമെന്നും താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം തീവ്രമഴ കുറയുന്നതു വരെ താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രവര്‍ത്തനം കാഞ്ഞങ്ങാട് സബ് കലക്ടറും, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് റവന്യൂ ഡിവിഷനല്‍ ഓഫീസറുമാണ് ഏകോപിപ്പിക്കുന്നത്. കോടോം ബേളൂര്‍ പഞ്ചായത്തിലെ പാലപ്പുഴയില്‍ കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച ചെക്ക് ഡാം പ്രദേശവാസികള്‍ക്ക് ഭീഷണിയായി. ശക്തമായ മഴയില്‍ പുഴ കരകവിഞ്ഞ് സമീപത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങുകയാണ്. പലരുടെയും കൃഷിസ്ഥലങ്ങള്‍ നശിച്ചു. നിര്‍മാണത്തിലെ അപാകത മൂലം പുഴയുടെ ഒരു ഭാഗം മാത്രം കര കവിഞ്ഞു ഗതിമാറി ഒഴുകാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ദുരിതവും തുടങ്ങിയത്.

അതേസമയം മൊഗ്രാല്‍, ഷിറിയ പുഴകള്‍ അപകട നില കടന്നു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. കാലവര്‍ഷം കനത്തതോടെ മൊഗ്രാല്‍, ഷിറിയ പുഴകള്‍ അപകട നില കടന്നു. തീരദേശങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തിര സഹായത്തിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 9446601700. ഫയര്‍ഫോഴ്സ് 101.
     
Overflowed | കനത്ത മഴ: കാസര്‍കോട്ടെ മുഴുവന്‍ പുഴകളും കരകവിഞ്ഞു; നിരവധി വീടുകള്‍ വെള്ളത്തില്‍; മധൂര്‍ ക്ഷേത്രത്തിലും വെള്ളം കയറി; കടലാക്രമണത്തില്‍ വ്യാപക നഷ്ടം

Keywords: Heavy Rain, River, Landslide, Overflowed, Kerala News, Kasaragod News, Malayalam News, Rain, Heavy Rain in Kasaragod, Kasaragod: Heavy rain: All rivers overflowed. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia