city-gold-ad-for-blogger
Aster MIMS 10/10/2023

Awards | കായകൽപ് അവാർഡിൽ തിളങ്ങി കാസർകോട്ടെ ആരോഗ്യ സ്ഥാപനങ്ങൾ; ജനറൽ, തൃക്കരിപ്പൂർ, മംഗൽപാടി താലൂക്ക് ആശുപത്രികൾക്ക് പുരസ്‌കാരം

Kasaragod Health Institutions Shine at State Kayakalpa Awards
Photo Credit: Website / Govt General Hospital, Kasaragod 

ശുചിത്വം, മാലിന്യ നിർമാർജനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവ് പരിഗണിച്ചു 

കാസർകോട്: (KasargodVartha) ജില്ലയിൽ നിന്നുള്ള ആരോഗ്യ സ്ഥാപനങ്ങൾ കായകൽപ്പ് അവാർഡിൽ തിളങ്ങി. കാസർകോട് ജനറൽ ആശുപത്രി 86.48 ശതമാനം മാർക്കോടെ ജില്ലാ തലം വിഭാഗത്തിൽ അവാർഡിനർഹമായി. സബ് ജില്ലാ തലത്തിൽ തൃക്കരിപ്പൂർ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 80.08 ശതമാനം മാർക്കോടെയും മംഗൽപാടി താലൂക്ക് ആശുപത്രി 77.38 ശതമാനം മാർക്കോടെയും ഇടം നേടി. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്.

ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (പി.എച്ച്.സി), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റര്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല അവാര്‍ഡ്

ജില്ലാതല ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപത്രി പൊന്നാനി മലപ്പുറം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. ജില്ലാ തലത്തില്‍ 88.21 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജില്ലാ ആശുപത്രി നിലമ്പൂര്‍ മലപ്പുറം കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 13 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കും.

ജില്ലാ ആശുപത്രി ആലുവ എറണാകുളം (87.99%)
ജനറല്‍ ആശുപത്രി കാസർകോട് (86.48%)
ജനറല്‍ ആശുപത്രി നെയ്യാറ്റിന്‍കര (84.25%)
ഡബ്ല്യൂ ആന്റ് സി ആശുപത്രി ആലപ്പുഴ (83.26%)
ജനറല്‍ ആശുപത്രി തൃശ്ശൂര്‍ (83.14%)
ജില്ലാ ആശുപത്രി വടകര കോഴിക്കോട് (80.61%)

ജില്ലാ ആശുപത്രി പാലക്കാട് ( 76.82%)
ജനറല്‍ ആശുപത്രി പാലാ കോട്ടയം (75.71%)
ജില്ലാ ആശുപത്രി മാവേലിക്കര ആലപ്പുഴ (74.34%)
ഡബ്ല്യൂ ആന്റ സി ആശുപത്രി മങ്ങാട്ടുപ്പറമ്പ കണ്ണൂര്‍ (74.09%)
ഡബ്ല്യൂ ആന്റ് സി ആശുപത്രി കൊല്ലം (73.47%)
ജനറല്‍ ആശുപത്രി കാഞ്ഞിരപ്പള്ളി കോട്ടയം (72.43%)
ജനറല്‍ ആശുപത്രി അടൂര്‍ പത്തനംതിട്ട (71.08%)

സബ് ജില്ലാതലം

സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ചാവക്കാട് തൃശൂര്‍ (89.09%) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.44%) കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 10 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

താലൂക്ക് ആശുപത്രി കുറ്റ്യാടി കോഴിക്കോട് (82.92%)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കോതമംഗലം എറണാകുളം (81.18 %)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍ (80.76 %)
താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പീരുമേട് ഇടുക്കി (80.38 %)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി തൃക്കരിപ്പൂര്‍ കാസർകോട് (80.08 %)

ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ പാലക്കാട് (79.35%)
താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി വൈക്കം കോട്ടയം (77.56 %)
താലൂക്ക് ആശുപത്രി മംഗല്‍പ്പാടി കാസർകോട് (77.38 %)
താലൂക്ക് ആശുപത്രി പഴയങ്ങാടി കണ്ണൂര്‍ (76.59 %)
താലൂക്ക് ആശുപത്രി പുതുക്കാട് തൃശൂര്‍ (76.43 %)

സാമൂഹികാരോഗ്യ കേന്ദ്രം

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ മൂന്ന് ലക്ഷം രൂപയ്ക്ക് സി.എച്ച്.സി വലപ്പാട്, തൃശ്ശൂര്‍ (90.60%) അര്‍ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 12 ആശുപ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

സി.എച്ച്.സി പള്ളിക്കല്‍, തിരുവനന്തപൂരം (84.31%)
സി.എച്ച്.സി തലക്കുളത്തൂര്‍ കോഴിക്കോട് (83.72%)
സി.എച്ച്.സി കൂടല്ലൂര്‍ കോട്ടയം (81.27%)
സി.എച്ച്.സി മുല്ലശ്ശേരി തൃശൂര്‍ (80.83%)
സി.എച്ച്.സി അമ്പലപ്പുഴ ആലപ്പുഴ (78.63%)
സി.എച്ച്.സി മുതുക്കുളം ആലപ്പുഴ (77.85%)

സി.എച്ച്.സി കടയിരുപ്പ് എറണാകുളം (77.31%)
സി.എച്ച്.സി നരിക്കുനി കോഴിക്കോട് (77.02%)
സി.എച്ച്.സി വളയം കോഴിക്കോട് (73.83%)
സി.എച്ച്.സി ഓര്‍ക്കാട്ടേരി കോഴിക്കോട് (72.60%)
സി.എച്ച്.സി മീനങ്ങാടി വയനാട് (71.39%)
സി.എച്ച്.സി കൊപ്പം പാലക്കാട് (70.92%)

കായകല്‍പ്പിന് മത്സരിക്കുന്ന ആശുപ്രതികള്‍ക്കു കായകല്‍പ്പ് അവാര്‍ഡിന് പുറമേ മികച്ച ജില്ലാ ആശുപ്രതിക്കും സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്/ താലൂക്ക് ആശുപത്രി /സാമൂഹികാരോഗ്യക്രേന്ദം) എക്കോ ഫ്രണ്ട്‌ലി അവാര്‍ഡ് നല്‍കുന്നു. 94.76 ശതമാനം മാര്‍ക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപ്രതി പൊന്നാനി മലപ്പുറം ജില്ലാതല ആശുപ്രതി വിഭാഗത്തില്‍ 10 ലക്ഷം രൂപ നേടുകയും 96.67 ശതമാനം മാര്‍ക്ക് നേടി സി. എച്ച് സി.പള്ളിക്കല്‍ തിരുവനന്തപുരം സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്/ താലൂക്ക് ആശുപത്രി/സാമൂഹികാരോഗ്യക്രേന്ദം) ആശുപ്രതിക്കും 5 ലക്ഷം രൂപയ്ക്കുള്ള അവാര്‍ഡിന് അര്‍ഹരായി.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്.

അതില്‍ ഒന്നാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുട്ടട, തിരുവനന്തപുരം (91.79%), 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുല്ലാത്തുവളപ്പ്, ആലപ്പുഴ (89.85%) കരസ്ഥമാക്കി. ഒരു ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ചേരവള്ളി ആലപ്പുഴ (88.7%) മൂന്നാംസ്ഥാനത്തിന് അര്‍ഹരായി.

രണ്ടാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോര്‍ക്കിലങ്ങാട് തൃശ്ശൂര്‍ (94.22%) 2 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കൊളപ്പുള്ളി പാലക്കാട് (92.17 %) 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പാറക്കടവ് ഇടുക്കി (84.88 %) മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

മൂന്നാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പയ്യോളി കോഴിക്കോട് (94.15%) ഒന്നാം സ്ഥാനമായ 2 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മംഗലശ്ശേരി മലപ്പുറം (93.97%) രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വേങ്ങൂര്‍ വയനാട് (93.95%) മാര്‍ക്കോടെ മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

നഗര പ്രാഥമികാരോഗ്യ കേന്ദ്രം

നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 16 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ബിയ്യം മലപ്പുറം (92.91%)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇരവിമംഗലം മലപ്പുറം (92.80%)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കല്ലുനിറ കോഴിക്കോട് (92.21%)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പൊറോറ കണ്ണൂര്‍ (89.82%)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഉളിയാക്കോവില്‍ കൊല്ലം (87.56 %)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പെരുമ്പൈക്കാട് കോട്ടയം (84.63 %)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുണ്ടേരി മേപ്പാടി വയനാട് (83.75 %)

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ചായ്‌ക്കോട്ടുക്കോണം തിരുവനന്തപുരം(82.75 %)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുളിക്കുന്ന് (82.62 %)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നെഹ്‌റു ട്രോഫി ആലപ്പുഴ (80.98%)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തമ്മനം എറണാകുളം (77.88%)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പയ്യാനക്കല്‍ കോഴിക്കോട് (74.67 %)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തൊണ്ടന്‍ക്കുളങ്ങര ആലപ്പുഴ (72.44 %)

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പൂവത്തൂര്‍ തിരുവനന്തപുരം (72.21 %)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തൃക്കണ്ണാപ്പുരം തിരുവനന്തപുരം(71.93 %)
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം(71.85%)

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia