city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Matchbox | കാസര്‍കോടിനെ തീപിടിപ്പിച്ച ആദ്യത്തെ തീപ്പെട്ടി കംപനിയുടെ ശേഷിപ്പായ കെട്ടിടവും ഓര്‍മയായി

കാസര്‍കോട്: (KasargodVartha) വികസനത്തിന്റെ കുത്തൊഴുക്കില്‍ കാസര്‍കോടിന്റെ ചരിത്രശേഷിപ്പുകള്‍ ഓരോന്നായി മണ്‍മറയുകയാണ്. പഴയകാല പ്രൗഢികളില്‍ ഒന്നായ കാസര്‍കോടിനെ തീപിടിപ്പിച്ച ആദ്യത്തെ തീപ്പെട്ടി കംപനിയുടെ കെട്ടിടവും മണ്‍മറഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രസ് ക്ലബിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന തീപ്പെട്ടി കംപനിയുടെ കെട്ടിടമാണ് ബുധനാഴ്ച ഉടമസ്ഥര്‍ എത്തി ഒരു ദിവസം കൊണ്ട് ഇടിച്ചു നിരപ്പാക്കിയത്. ആനബാഗിലുവിലെ അബ്ദുൽ ഖാദര്‍ ഹാജിയുടെ ഉടമസ്ഥതയില്‍ തലശേരി സ്വദേശിയാണ് ഇവിടെ 40 വര്‍ഷത്തോളം തീപ്പെട്ടി കംപനി നടത്തിയത്.
  
Matchbox | കാസര്‍കോടിനെ തീപിടിപ്പിച്ച ആദ്യത്തെ തീപ്പെട്ടി കംപനിയുടെ ശേഷിപ്പായ കെട്ടിടവും ഓര്‍മയായി


അന്ന് കാസര്‍കോടിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ളവര്‍, തീപ്പെട്ടി കംപനിയില്‍ നിന്ന് നീക്കം ചെയ്യുന്ന ഉപയോഗശൂന്യമായ വിറകിനും മരത്തിന്റെ തോലിനുമായി ഇവിടെ എത്താറുണ്ടായിരുന്നു. 1985ന് ശേഷമാണ് തീപ്പെട്ടി കംപനിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതിന് ശേഷം ഒരു സ്മാരകം എന്ന നിലയില്‍ തീപ്പെട്ടി കംപനിയുടെ കെട്ടിടം ഇവിടെ തലയുയര്‍ത്തി നിന്നിരുന്നു. അന്ന് കുന്നിന്‍ പ്രദേശമായിരുന്നു ഈ സ്ഥലം.

 
Matchbox | കാസര്‍കോടിനെ തീപിടിപ്പിച്ച ആദ്യത്തെ തീപ്പെട്ടി കംപനിയുടെ ശേഷിപ്പായ കെട്ടിടവും ഓര്‍മയായി



കാടുമൂടിയ നിലയില്‍ കിടന്ന ഈ സ്ഥലം ആര്‍ക്കും വേണ്ടാത്തതായിരുന്നു. പിന്നീട് കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് വന്നതോടെയാണ് ഈ സ്ഥലത്തക്ക് ആളനക്കം വന്നുതുടങ്ങിയത്. സ്ഥലത്തിന്റെ പേരില്‍ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം കോടതി വരെ എത്തിയിരുന്നു. ഒടുവില്‍ ഇപ്പോള്‍ ഉടമസ്ഥാവകാശം ലഭിച്ചവരാണ് സ്ഥലം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.



ഇവിടെ എന്തെങ്കിലും വ്യാപാര സംരംഭം തുടങ്ങാനാവുമോയെന്ന് ഉടമകൾ ആലോചിക്കുന്നുണ്ട്. തീപ്പെട്ടി കംപനിയും തളങ്കരയിലെ ടൈല്‍ ഫാക്ടറിയും അടക്കം ഒരുപാട് ചരിത്രശേഷിപ്പുകളാണ് കാസര്‍കോടിന് ഉണ്ടായിരുന്നത്. ഇതെല്ലാം പതുക്കെ മണ്‍മറഞ്ഞ് അത്യാധുനിക രമ്യഹര്‍മങ്ങള്‍ ഉയര്‍ന്നുവരികയാണ്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Malayalam News, History, Kasaragod: First matchbox company to memories

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia