Football | സംസ്ഥാന യൂത് ഫുട്ബോളിൽ കാസർകോട് ഫൈനലിൽ
Sep 23, 2023, 11:43 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 20 വയസിന് താഴെയുള്ള ആൺകുട്ടികളുടെ സംസ്ഥാന യൂത് ഫുട്ബോൾ ചാംപ്യൻഷിപിൽ കാസർകോട് ഫൈനലിൽ. സെമി ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് എറണാകുളത്തെ തോൽപിച്ചു. കളിയുടെ എഴുപതാം മിനുറ്റിൽ അൻഫാസ് ആണ് കാസർകോടിന് വേണ്ടി ഗോൾ നേടിയത്.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ കൊല്ലത്തെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് കാസർകോട് സെമിയിൽ പ്രവേശിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുന്ന രണ്ടാംസെമിയിൽ പാലക്കാട് തിരുവനന്തപുരത്തെ നേരിടും. ഇതിലെ വിജയികളെ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ഫൈനൽ മത്സരത്തിൽ കാസർകോട് നേരിടും.