city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനം ഇനി പുതുമോടിയോടെ; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: (www.kasargodvartha.com) ജില്ലാ പൊലീസ് ആസ്ഥാനം ഇനി പുതുമോടിയോടെ നവീകരിച്ച ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. പൊലീസ് മേധാവിയുടെ ചേംബര്‍, നവീകരിച്ച മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഹോള്‍, വിസിറ്റിംഗ് ഓഫീസേഴ്സ് ക്വാര്‍ടേഴ്‌സ് എന്നിവയുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കാണ് നിര്‍വഹിക്കുക.
          
Inauguration | കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനം ഇനി പുതുമോടിയോടെ; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

ഇത് കൂടാതെ ബേക്കല്‍ സബ് ഡിവിഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂം കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മവും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കും. കാസര്‍കോട് ജില്ലാ പൊലീസ് ഓഫീസില്‍ പരാതിയുമായി എത്തുന്നവര്‍, പാസ്‌പോര്‍ട് വേരിഫികേഷന്‍, വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെ വേരിഫികേഷന്‍, പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികേറ്റ് എന്നീ ആവശ്യങ്ങള്‍ക്കും മറ്റുമായി എത്തുന്ന പൊതുജനങ്ങള്‍ക്കായി ജില്ലാ പൊലീസ് കെട്ടിടം പൂര്‍ണ തോതില്‍ നവീകരിക്കുകയും പൊതുജനങ്ങള്‍ക്കായി ടി.വി ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.
        
Inauguration | കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനം ഇനി പുതുമോടിയോടെ; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

ഇത് കൂടാതെ പൊതു ജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കാര്യക്ഷമമായ സേവനം ലഭ്യമാക്കുന്നതിനായി മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഓഫീസ് ഹോളും നവീകരിച്ചിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിരന്തര ശ്രമ ഫലമായാണ് ജില്ലാ പൊലീസ് ആസ്ഥാനത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥ്യമായത്.

Keywords: Kasaragod District Police Chief's Office, News, Kerala, Kasaragod, Top-Headlines, Police-Station, Pinarayi-Vijayan, Minister, Inauguration, Kasaragod District Police Headquarters new look; Chief Minister will perform the inauguration on Monday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia