city-gold-ad-for-blogger

World Turtle Day | ചൊവ്വാഴ്ച ലോക ആമദിനം: ആമകള്‍ക്ക് മാത്രമായി ഒരു കുളമുണ്ട് കാസര്‍കോട് ജില്ലയില്‍; വിശേഷങ്ങള്‍ അറിയാം

കുണ്ടംകുഴി: (www.kasargodvartha.com) മെയ് 23ന് ലോകമെങ്ങും ആമദിനമായി ആചരിക്കുമ്പോള്‍ കുണ്ടംകുഴി ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ ആമ വിശേഷങ്ങളും ശ്രദ്ധേയമാവുന്നു. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഈ ദേവി ക്ഷേത്രത്തിന് സമീപത്തെ, ആമകള്‍ തിങ്ങിപ്പാര്‍ക്കുന്ന കുളം കൗതുകം പകരുന്നതാണ്. ആമകള്‍ക്ക് എന്നും ഉച്ചപൂജക്ക് ശേഷം മേല്‍ശാന്തി അന്ന നിവേദ്യം നല്‍കുന്നതും ഇവിടത്തെ വേറിട്ട കാഴ്ചയാണ്. മഹിഷാസുര മര്‍ദിനിയായ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആമക്കുളത്തിന്റെ മധ്യത്തിലായി കൂര്‍മ്മാവതാര വിഗ്രഹമുണ്ട്.
       
World Turtle Day | ചൊവ്വാഴ്ച ലോക ആമദിനം: ആമകള്‍ക്ക് മാത്രമായി ഒരു കുളമുണ്ട് കാസര്‍കോട് ജില്ലയില്‍; വിശേഷങ്ങള്‍ അറിയാം

ബേഡകം ഗ്രാമത്തിലെ മോലോത്തും കാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ സമൃദ്ധമായ കാവിന്റെ നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവില്‍ നിന്നും അല്‍പം തെക്കുമാറിയാണ് നിരവധി ആമകള്‍ വസിക്കുന്ന ആമക്കുളമുള്ളത്. കുളത്തില്‍ ആമകള്‍ എത്രയുണ്ടെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കുഞ്ഞുങ്ങള്‍ അടക്കം 500 ഓളം ആമകള്‍ ഉണ്ടാകുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.

എല്ലാ ദിവസവും ഉച്ചപൂജ കഴിഞ്ഞതിന് ശേഷം മേല്‍ ശാന്തി മുരളീകൃഷ്ണന്‍ നമ്പൂതിരി നല്‍കുന്ന നിവേദ്യ ചോറാണ് ആമകളുടെ ഭക്ഷണം. അതിന് ശേഷം ഭക്തരും ഭക്ഷണം നല്‍കുന്നു. പ്രദേശവാസികളും വിശ്വാസികളും നൂറ്റാണ്ടുകളായി ആമകളെ പരിപാലിച്ചു വരികയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും തൊലിപ്പുറത്ത് കാണുന്ന അസുഖങ്ങള്‍ ഭേദമാകുന്നതിനുള്ള പ്രാര്‍ഥനയായാണ് ആമ വഴിപാട് നേര്‍ന്ന് ചോറ് നല്‍കുന്നത്. മണ്ഡപത്തിന്റെ പടവുകളില്‍ നിന്നാണ് വിശ്വാസികള്‍ ആമയൂട്ട് എന്ന പേരില്‍ പ്രസിദ്ധമായ ഈ ചടങ്ങ് നടത്തുന്നത്.

പ്രാര്‍ഥന നടത്തിയ നിരവധി പേര്‍ക്ക് ചര്‍മ രോഗങ്ങള്‍ ഭേദപ്പെട്ടിട്ടുണ്ടെന്നും രോഗം സുഖപ്പെട്ടതിന് ശേഷമാണ് ക്ഷേത്രത്തില്‍ എത്തി ആമകള്‍ക്ക് നിവേദ്യം നല്‍കിവരുന്നതെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. ദൂരദിക്കുകളില്‍ നിന്നുപോലും വിശ്വാസികള്‍ ആമകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഇവിടെ എത്തുന്നുണ്ടെന്ന് ക്ഷേത്രത്തിലെ ഓഫീസ് സെക്രടറി എ ഗംഗാധരന്‍ വ്യക്തമാക്കി. എത്ര കടുത്ത വേനലിലും ഈ കുളം വറ്റാറില്ലെന്നതാണ് പ്രത്യേകത. ചൂടുള്ള ഈ സമയങ്ങളില്‍ കുളത്തിലെ മുഴുവന്‍ ആമകള്‍ മുകള്‍ത്തട്ടില്‍ വരാറില്ല. നിവേദ്യം കഴിക്കാന്‍ കുറച്ചെണ്ണം മാത്രം വരും. മറ്റുള്ള ആമകളില്‍ കുറെയെണ്ണം തൊട്ടടുത്തുള്ള കാട്ടിനുള്ളിലെ തണുപ്പിലേക്ക് ഇഴഞ്ഞുപോകും.
    
World Turtle Day | ചൊവ്വാഴ്ച ലോക ആമദിനം: ആമകള്‍ക്ക് മാത്രമായി ഒരു കുളമുണ്ട് കാസര്‍കോട് ജില്ലയില്‍; വിശേഷങ്ങള്‍ അറിയാം

കാവിലാണ് ആമകള്‍ മുട്ടയിടുന്നത്. മുട്ടവിരിഞ്ഞാലും ആമക്കുഞ്ഞുങ്ങള്‍ കുളത്തിലേക്ക് തന്നെയാണ് പോകുന്നത്. മഴക്കാലങ്ങളില്‍ കുളത്തില്‍ നിറഞ്ഞു കിടക്കുന്ന ആമകളുടെ കാഴ്ചകള്‍ മനോഹരമാണ്. മുകളിലെ പാറപുറത്തേക്കും റോഡിലേക്കും കയറിപോകും. രാത്രി റോഡില്‍ കാണുന്ന ആമകളെ നാട്ടുകാര്‍ എടുത്തുകൊണ്ടുവന്ന് കുളത്തിലേക്ക് തന്നെ ഇറക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാവിലെ ദേവനര്‍ത്തകിമാരുടെ നൃത്തം കാണാന്‍ കൂര്‍മാവതാരത്തില്‍ എത്തിയ മഹാവിഷ്ണു അടുക്കത്ത് ഭഗവതിയുടെ ആവശ്യ പ്രകാരം ധന്വന്തരി മൂര്‍ത്തി രൂപത്തില്‍ കുടികൊള്ളുന്നു എന്നാണ് ഭക്തരുടെ വിശ്വാസം.

Keywords: World Turtle Day, Kerala News, Malayalam News, Adukkath Bhagavathy Temple, Kasaragod district has a pond exclusively for turtles.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia