city-gold-ad-for-blogger

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി

കാസര്‍കോട്: (www.kasargodvartha.com 26/04/2015) നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി. കാസര്‍കോട് ദേളി സ്വദേശിയും ദുബൈയില്‍ ഒരു കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അമാനുല്ലയുടെ മകന്‍ അസ്ഹര്‍ അലി (23) യെയാണ് ഭൂകമ്പത്തില്‍ കാണാതായത്.

ഏപ്രില്‍ 24 നാണ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം അസ്ഹര്‍ അലി ദുബൈയില്‍ നിന്നും വിമാനമാര്‍ഗം നേപ്പാളില്‍ വിനോദയാത്രക്കെത്തിയത്. നേപ്പാളിലെത്തിയ അസ്ഹര്‍ അലി നാട്ടിലെ ബന്ധുക്കളുമായും ദുബൈയിലെ ബന്ധുക്കളുമായും ഫോണില്‍ സംസാരിച്ചിരുന്നു. നേപ്പാള്‍ സിന്ദുപാല്‍ ചൗക്കിലെ ബങ്കി ജമ്പിംഗ് റിസോര്‍ട്ടിലാണ് താമസിക്കുന്നതെന്നാണ് ബന്ധുക്കളോട് പറഞ്ഞത്.

ഭൂകമ്പത്തിന് ശേഷം അസ്ഹര്‍ അലിയെ ബന്ധപ്പെടാന്‍ ഇതു വരെ കഴിഞ്ഞില്ല. കൂടെയുള്ള സുഹൃത്തുക്കളെക്കുറിച്ചും വിവരമില്ല. ചെന്നൈയിലെയും തെക്കന്‍ കേരളത്തിലേയും ചില സുഹൃത്തുക്കളാണ് അസ്ഹര്‍ അലിക്കൊപ്പമുണ്ടായിരുന്നതെന്നാണ് വിവരം. നാല് ദിവസത്തെ വിനോദയാത്രക്കാണ് ഇവര്‍ ദുബൈയില്‍ നിന്ന് നേപ്പാളിലേക്ക് പോയത്.

വിനോദയാത്രയ്ക്ക് ശേഷം ദുബൈയിലേക്ക് തന്നെ മടങ്ങാനായിരുന്നു പദ്ധതി. അസ്ഹര്‍ അലിയെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ അന്വേഷിച്ചു വരികയാണ്. അസ്ഹര്‍ അലിയുടെ സഹോദരന്‍ അസീസ് അലി മംഗളൂരുവില്‍ ഡോക്ടറാണ്. സഹോദരി അസീജ ദുബൈയില്‍ സ്ഥിര താമസമാണ്. ദുബൈയില്‍ പഠിച്ച അസ്ഹര്‍ അലി ഒരു വര്‍ഷം മുമ്പാണ് ദുബൈയിലെ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിക്ക് കയറിയത്. യുവാവിനെ കുറിച്ചുള്ള വിവരമറിയാത്തതിനാല്‍ ബന്ധുക്കള്‍ ദുഖത്തിലാണ്. മാതാപിതാക്കള്‍ നാട്ടില്‍തന്നെയാണ്.

ആനബാഗിലുവിലെ ഡോ. ഇര്‍ഷാദിനെയും നേപ്പാള്‍ ഭൂകമ്പത്തില്‍ കാണാതായിട്ടുണ്ട്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കാണ് ഡോക്ടര്‍മാരായ രണ്ടു സുഹൃത്തുക്കളോടൊപ്പം ഇര്‍ഷാദ് പോയത്. വൈദ്യുതി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ആനബാഗിലുവിലെ എ.എന്‍ ഷംസുദ്ദീന്റെ മകനാണ് ഡോ. ഇര്‍ഷാദ്.

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia