city-gold-ad-for-blogger

ജയാനന്ദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; കാസർകോട് സഹകരണ യൂണിയൻ തലപ്പത്ത് എൽഡിഎഫ് തുടർഭരണം

K.R. Jayananda, newly elected chairman of Kasaragod Cooperative Union.
Photo: Arranged

● സി.പി.എം. ജില്ലാ സെക്രട്ടറിയറ്റംഗമാണ് ജയാനന്ദ.
● തുളു അക്കാദമി ചെയർമാനുമാണ് അദ്ദേഹം.
● മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയാണ്.

കാസർകോട്‌: (KasargodVartha) കെ.ആർ. ജയാനന്ദ കാസർകോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ നേടി എൽഡിഎഫ് ഭരണം നിലനിർത്തിയിരുന്നു. 

വ്യാഴാഴ്ച നടന്ന ആദ്യ ഭരണസമിതി യോഗത്തിൽ കെ.ആർ. ജയാനന്ദ എതിരില്ലാതെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 

ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാണ്. സി.പി.എം. ജില്ലാ സെക്രട്ടറിയറ്റംഗവും തുളു അക്കാദമി ചെയർമാനുമായ ജയാനന്ദ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Article Summary: K.R. Jayananda of LDF was elected unopposed as the chairman of the Kasaragod Cooperative Union. LDF retained power by winning 7 out of 11 seats in the administrative council. The term of the council is five years.

#Kasaragod, #CooperativeUnion, #LDF, #KeralaNews, #Election, #Jayananda

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia