city-gold-ad-for-blogger

Perrformance | ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനം; കാസര്‍കോട്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷനുകള്‍ക്ക് അംഗീകാരം

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ 2022 ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ പോലീസ് സ്റ്റേഷനുകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് കാസര്‍കോട്, ബേക്കല്‍, ചന്തേര എന്നീ പോലീസ് സ്റ്റേഷനുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ ഈ കാലയളവില്‍ 21 പേരെ മുന്‍കരുതലായി കസ്റ്റഡിയില്‍ എടുക്കാനും, 14 മയക്കുമരുന്ന് കേസുകള്‍ പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. കുടാതെ 2019 ല്‍ ഷാനവാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാനും കാസര്‍കോട് പോലീസ് സ്റ്റേഷന് സാധിച്ചു.
            
Perrformance | ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനം; കാസര്‍കോട്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷനുകള്‍ക്ക് അംഗീകാരം

ഈ കാലയളവില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ 35 ഓളം പേരെ മുന്‍കരുതലായി കസ്റ്റഡിയില്‍ എടുക്കാനും, മൂന്നോളം മയക്കുമരുന്ന് കേസുകള്‍ പിടികൂടുകയും പ്രതികളെ അറസ്റ്റ് ചെയ്യാനും, മണല്‍കടത്ത് തടയാനും, ബേക്കല്‍ ബീച്ച് ഫെസ്റ്റ് ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ നല്ല രീതിയില്‍ നടത്തുന്നതിനും സാധിച്ചു.
          
Perrformance | ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനം; കാസര്‍കോട്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷനുകള്‍ക്ക് അംഗീകാരം

ചന്തേര പോലീസ് സ്റ്റേഷനില്‍ ഏഴ് കളവ് കേസുകളും, എട്ടോളം പേരെ മുന്‍കരുതലായി കസ്റ്റഡിയില്‍ എടുക്കാനും, 18 ഓളം മയക്കുമരുന്ന് കേസുകള്‍ പിടിക്കുടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും, പ്രിയേഷിന്റെ കൊലപാതകത്തിലെ പ്രതികളെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യാനും, കാര്യക്ഷമമായി കേസ് നടത്താനും സാധിച്ചു. ജില്ലാ പോലീസ് കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ ഇന്‍സ്പെക്ടര്‍മാരായ അജിത്കുമാര്‍, വിപിന്‍, നാരായണന്‍ എന്നിവര്‍ക്ക് ജില്ലാ പോലിസ് മേധാവി ഡോ.വൈഭവ് സക്സേന അനുമോദനപത്രം നല്‍കി.
               
Perrformance | ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനം; കാസര്‍കോട്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷനുകള്‍ക്ക് അംഗീകാരം
        
Perrformance | ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനം; കാസര്‍കോട്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷനുകള്‍ക്ക് അംഗീകാരം

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police, Police Station, Award, Kasaragod, Bekal and Chandera Police Stations with excellent performance.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia