city-gold-ad-for-blogger
Aster MIMS 10/10/2023

Pulmonologists | കാസർകോട്ട് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നേരിടുന്നത് കടുത്തപ്രതിസന്ധി; 5 താലൂക് ആശുപത്രികളിലും വിദഗ്ധ ഡോക്ടർമാരില്ല; രോഗികളുടെ എണ്ണം കൂടിവരുമ്പോഴും നേരിടുന്നത് അവഗണന തന്നെ; സാധാരണക്കാർ നെട്ടോട്ടമോടുന്നു

കാസർകോട്: (www.kasargodvartha.com) രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കണക്ക് ഹൃദ്രോഗത്തിന് തൊട്ടുപിന്നിലാണ്. ഇൻഡ്യയിൽ പകര്‍ചവ്യാധി ഇതര മരണങ്ങളില്‍ 2019ൽ 25.66 ലക്ഷം മരണങ്ങൾ സംഭവിച്ചത് ഹൃദ്രോഗം മൂലമാണെങ്കിൽ 11.46 ലക്ഷം പേർ ശ്വാസകോശ രോഗങ്ങള്‍ കാരണം മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കണക്കുകൾ ഇങ്ങനെയാണെങ്കിലും കാസർകോട് ജില്ലയിൽ സാധാരണക്കാർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടാൻ വിദഗ്ധ ഡോക്ടർമാരില്ല. 
                             
Pulmonologists | കാസർകോട്ട് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നേരിടുന്നത് കടുത്തപ്രതിസന്ധി; 5 താലൂക് ആശുപത്രികളിലും വിദഗ്ധ ഡോക്ടർമാരില്ല; രോഗികളുടെ എണ്ണം കൂടിവരുമ്പോഴും നേരിടുന്നത് അവഗണന തന്നെ; സാധാരണക്കാർ നെട്ടോട്ടമോടുന്നു


ജില്ലയിലെ അഞ്ച് താലൂക് ആശുപത്രികളിൽ ഒരിടത്തുപോലും ശ്വാസകോശ വിദഗ്ധരില്ല. തന്നെയുമല്ല കാസർകോട് ജെനറൽ ആശുപത്രിയിലും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഓരോരുത്തരും മാത്രമാണുള്ളത്. ഇതോടെ സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിയാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. താലൂക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി യൂനിറ്റ് ഉൾപെടെ 33 ഡോക്ടർമാർ വേണമെന്നാണ് കണക്ക്. എന്നാൽ അതിന്റെ 10 ശതമാനം പോലുമില്ലാതെ കാസർകോട് ജില്ലാ കനത്ത അവഗണന നേരിടുകയാണ്.

                 
Pulmonologists | കാസർകോട്ട് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നേരിടുന്നത് കടുത്തപ്രതിസന്ധി; 5 താലൂക് ആശുപത്രികളിലും വിദഗ്ധ ഡോക്ടർമാരില്ല; രോഗികളുടെ എണ്ണം കൂടിവരുമ്പോഴും നേരിടുന്നത് അവഗണന തന്നെ; സാധാരണക്കാർ നെട്ടോട്ടമോടുന്നു



മനുഷ്യ ശരീരത്തിൽ പുറംലോകവുമായി ഏറ്റവുമധികം ബന്ധമുള്ള അവയവമാണ് ശ്വാസകോശം. അതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം മാറ്റങ്ങൾ സംഭവിക്കുന്ന അവയവവും ശ്വാസകോശം തന്നെയാണ്. ശ്വാസകോശത്തിലേക്ക് വായുവിനൊപ്പം രോഗാണുക്കൾ മുതൽ മാലിന്യങ്ങൾവരെ എത്തുന്നു. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്താനുള്ള സാധ്യത ഏറെയാണ്. ശ്വാസകോശ രോഗങ്ങൾ അനുദിനം വർധിച്ച് വരികയാണ്.

വായു മലിനീകരണം, അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന പൊടിപടലങ്ങള്‍, വീട്ടിനുള്ളില്‍ നിന്നുമുണ്ടാകുന്ന പൊടിപടലങ്ങൾ, പുകവലിയും തുടങ്ങിയവ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നു. പുകവലി മൂലം ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യതയും കുറവല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന അലര്‍ജി, അണുബാധ ഇവയൊക്കെ ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാം. നഗരപ്രദേശങ്ങളിൽ 30 ശതമാനത്തോളം പേരും ഗ്രാമപ്രദേശങ്ങളിൽ 20 ശതമാനത്തോളം പേരും ആസ്തമ രോഗം കൊണ്ട് പ്രയാസപ്പെടുന്നു. കൂടാതെ കോവിഡാനന്തരം ചുമയും കഫക്കെട്ടും സാധാരണ ചികിത്സകളിൽ ഭേദമാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ന്യൂമോണിയയും വ്യാപകമാണ്. ഈസാഹചര്യത്തിൽ ശ്വാസകോശ രോഗ വിദഗ്ധരുടെ സേവനം ഓരോ ആശുപത്രിയിലും അത്യാവശ്യമാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് ശ്വാസകോശ രോഗ വിദഗ്ധരെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Keywords: Kasaragod: 5 taluk hospitals do not have pulmonologists, Kerala, Kasaragod,Hospital, News,Top-Headlines,Doctors, Patient's.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL