city-gold-ad-for-blogger

Liquor Seized | കാസര്‍കോട്ട് വന്‍ മദ്യവേട്ട; കാറിലും ഓടോ റിക്ഷയിലുമായി കടത്തിയ 34 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ വന്‍ മദ്യവേട്ട. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറിലും ഓടോ റിക്ഷയിലുമായി കടത്തിയ 34 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. അബ്കാരി കേസില്‍ അനീഷ് പി എന്നയാളാണ് അറസ്റ്റിലായത്. 

ബേള വിലേജിലെ കുമാരമംഗലത്തുവെച്ചാണ് അനീഷിനെ മദ്യവുമായി കാസര്‍കോട് റേന്‍ജ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെയും സംഘവും ചേര്‍ന്ന് പിടികൂടിയത്. കെഎല്‍ 14 വൈ 8887 നമ്പര്‍ ഓടോ റിക്ഷയില്‍ കടത്തുകയായിരുന്ന 34.56 ലിറ്റര്‍ വരുന്ന കര്‍ണാടക സംസ്ഥാനത്തുമാത്രം വില്പനാധികാരമുള്ള ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

എക്‌സൈസ് ഐബിയിലെ പ്രിവേന്റീവ് ഓഫീസര്‍മാരായ സുരേശന്‍, ശ്രീനിവാസന്‍ പത്തില്‍, ബിജോയ് എന്നിവരും കെമുവിലെ പ്രിവന്റീവ് ഓഫീസര്‍ മനാസ് കെ വി, കാസര്‍കോട് എക്‌സൈസ് സര്‍കിള്‍ ഓഫീസിലെ സി ഇ ഒ പ്രഭാകരന്‍ ഡ്രൈവര്‍ വിജയന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Liquor Seized | കാസര്‍കോട്ട് വന്‍ മദ്യവേട്ട; കാറിലും ഓടോ റിക്ഷയിലുമായി കടത്തിയ 34 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി


Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Karnataka, Liquor, Seized, Excise, Smuggling, Kasaragod: 24 Liter Karnataka liquor seized. 
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia