Govt. offices | നവംബര്‍ 19ന് ഞായറാഴ്ച കാസർകോട്ട് സര്‍കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസം
Nov 14, 2023, 20:30 IST
കാസർകോട്: (KasargodVartha) നവംബര്‍ 19 (ഞായറാഴ്ച) ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കും. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ഇനി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും എല്ലാ നിയോജക മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ് ജില്ലയില്‍ നവംബര്‍ 18, 19 തീയതികളില്‍ നടക്കും.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. അതിനാലാണ് നവംബര്‍ 19ന് ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത്.
Keywords: News, Kasargod, Kerala, Government, Office, November 19, Jilla, Sunday, Work, Navakerala, Kasaragod: 19th November is working day for government offices.
< !- START disable copy paste -->