city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടകയിലേക്കുളള പാസ്; ബി ജെ പി നടത്തുന്നത് രാഷട്രീയ നാടകമെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ

മഞ്ചേശ്വരം:  (www.kasargodvartha.com 09.06.2020) അന്തര്‍സംസ്ഥാന യാത്രയ്ക്ക് പാസ് ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിട്ടും ബിസിനസ്, ജോലി ആവശ്യാര്‍ത്ഥം   മംഗലാപുരത്തേക്കടക്കമുള്ള കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാ നിരോധനം കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ തുടരുമ്പോള്‍ ബി ജെ പി സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തെ പഴിചാരി പത്ര പ്രസ്താവനകളിറക്കിയും ചെക്ക് പോസ്റ്റ് മാര്‍ച്ച് നടത്തിയും ബി ജെ പി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്നത് പൊറാട്ട് നാടകമാണെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എ പറഞ്ഞു.

പാസ് അനുവദിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ തുടരുന്ന നിരോധനത്തിനെതിരെ തങ്ങളുടെ തന്നെ അണികള്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിനെതിരെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായപ്പോള്‍ അണികളെ തൃപ്തിപ്പെടുത്താനുള്ള ബി ജെ പി ജില്ലാ കമ്മിറ്റി ഇത്തരം നാടകങ്ങള്‍ സാമാന്യ ബോധമുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്. തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് ചെക്ക് പോസ്റ്റ് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് കര്‍ണാടകയിലെ എം.എല്‍.എമാര്‍ മാര്‍ച്ച് നടത്തുന്ന ബി ജെ പി  ജില്ലാ കമ്മിറ്റിക്കാരുടെ അരികിലേക്കോടിയെത്തി പ്രശ്‌ന പരിഹാരമുണ്ടാക്കുകയും ചെയ്തുവെന്ന  വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുന്ന ബി ജെ പിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് ഇത്രേം സ്വാധീനം ചെലുത്താനാവുന്നെങ്കില്‍, ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ സുപ്രീം കോടതി ഇടപെട്ടിട്ടും രോഗികളെ പോലും കടത്തി വിടാതെ കര്‍ണാട സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ നിലപാടെടുത്തത് മൂലം ബി ജെ പി പ്രവര്‍ത്തകനടക്കം പതിനഞ്ചിലേറെ പേര്‍ ചികിത്സ കിട്ടാതെ ഇവിടെ മരിച്ച് വീണപ്പോള്‍ ഈ ജില്ലാ കമ്മിറ്റിയും ഇപ്പോള്‍ പ്രശ്‌ന പരിഹാരത്തിനെത്തിയ എം എല്‍ എമ്മാരും എവിടെയായിരുന്നെന്നും എം എല്‍ എ ചോദിച്ചു.
കര്‍ണാടകയിലേക്കുളള പാസ്; ബി ജെ പി നടത്തുന്നത് രാഷട്രീയ നാടകമെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ



Keywords: Kasaragod, Kerala, News, Manjeshwaram, Karnataka, BJP, MLA, Karnataka travel Pass; MC Khamaruddin MLA against BJP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia