Investigation | അഡ്യനടുക്ക ബാങ്ക് കൊള്ള: 'പ്രതികൾ ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം നടത്തി; 20 വർഷത്തോളം പഴക്കമുള്ള കെട്ടിടം, സിസിടിവിയില്ല, പരിസരത്ത് കുറ്റിക്കാട്'; കാസർകോട് സ്വദേശികൾ അടക്കമുള്ള 3 പേർ റിമാൻഡിൽ; പിടിയിലാവാനുള്ള 2 പേർക്കായി തിരച്ചിൽ
Mar 12, 2024, 12:24 IST
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാൾ താലൂകിൽ വിട്‌ലയ്ക്ക് സമീപമുള്ള അഡ്യനടുക്കയിൽ കർണാടക ബാങ്കിന്റെ ശാഖയില്‍ കൊള്ള നടത്തിയ പ്രതികൾ ദിവസങ്ങൾക്ക് മുമ്പേ കവർച്ച ആസൂത്രണം നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ബാങ്കിൻ്റെ ജനൽ കമ്പികൾ തകർത്താണ് നാല് പേർ അകത്തു കടന്ന് കൃത്യം നടത്തിയത്. ഒരാൾ പുറത്ത് നിന്ന് സൂചനകൾ നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.
Keywords: Arrested, Malayalam News, Kasaragod, Crime, Adyanadka, Karnataka, Bank, Robbery, Police, Manjeshwar, Court, Remanded, Welding, Karnataka Bank robbery: Three people arrested.
< !- START disable copy paste -->
സംഭവത്തിൽ കാസർകോട് സ്വദേശികൾ അടക്കമുള്ള മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ദയാനന്ദ എസ് (37), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം കലന്തർ (41), ബണ്ട് വാൾ താലൂക് പരിധിയിലെ മുഹമ്മദ് റഫീഖ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് റഫീഖ് ആണ് സംഘത്തലവനെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ:
'പിടിയിലായ റഫീഖിനെതിരെ മോഷണക്കേസുകൾ നിരവധിയുണ്ട്. കണ്ണൂർ, പുത്തൂർ, വിട്ടസാമ്പ്യ സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണ് ഇബ്രാഹിം കലന്തർ. വെൽഡിംഗ് ജോലിയിൽ വിദഗ്ധനായ ദയാനന്ദൻ മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. ബാങ്ക് ശാഖയുടെ പിൻഭാഗത്തെ ജനൽ വഴിയാണ് ഇവർ കടക്കാൻ പദ്ധതിയിട്ടിരുന്നത്. ഒരാഴ്ച മുമ്പ് ഇത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയ പ്രതികൾ വെൽഡർ ദയാനന്ദനെയും ഒപ്പം കൂട്ടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് രാത്രി കാറിലെത്തിയ സംഘം ജനൽ കമ്പികൾ അറുത്തുമാറ്റി ബാങ്കിന്റെ അകത്തുകടന്നു. ഗ്യാസ് കടർ ഉപയോഗിച്ച് പൂട്ടിക്കിടന്ന ലോകറുകൾ കുത്തിത്തുറന്നു. ഇതിന് ദയാനന്ദന്റെ സഹായം ലഭിച്ചു. ലോകറിൽ സൂക്ഷിച്ചിരുന്ന കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 16 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. മോഷണ വസ്തുക്കൾ നാല് ഭാഗങ്ങളായി വിഭജിച്ചു. ഇതിൽ ദയാനന്ദിന് കിട്ടിയ സ്വർണവും പണവും ഉപ്പള ബായാറിലെ സഞ്ജന്‍കിലയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തെ കളിസ്ഥലത്തുനിന്നും കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്'.
കേസിൽ പ്രതികളായ മറ്റ് രണ്ട് പേർക്കായി ഊർജിത അന്വേഷണം നടത്തി വരികയാണ്. കൂടാതെ മോഷണം പോയ ബാക്കിയുള്ള സ്വർണവും പണവും കണ്ടത്തേണ്ടതുണ്ട്. സിസിടിവിയുടെ അഭാവവും ബാങ്ക് കെട്ടിടത്തിൻ്റെ പരിസരത്ത് വളർന്നുനിൽക്കുന്ന കുറ്റിക്കാടുകളും പ്രതികൾക്ക് അകത്ത് കടക്കാൻ വഴിയൊരുക്കിയതായാണ് പറയുന്നത്. 20 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്.