city-gold-ad-for-blogger
Aster MIMS 10/10/2023

Karkidaka Vavu | കര്‍ക്കടക വാവ് പിതൃതര്‍പണ ചടങ്ങ് ജൂലൈ 17ന്; തൃക്കണ്ണാട്ട് വിപുലമായ ഒരുക്കങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com) തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ദിവസം ബലിതര്‍പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 17ന് തിങ്കളാഴ്ച രാവിലെ ഉഷപ്പൂജക്ക് ശേഷം 5.30 മണി മുതല്‍ ബലിതര്‍പണചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ ക്ഷേത്ര പുരോഹിതന്‍ രാജേന്ദ്ര അരളിത്തായയുടെ കാര്‍മികത്വത്തില്‍ ക്ഷേത്ര മുന്‍വശത്തുള്ള കടല്‍തീരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഒരേ സമയത്ത് ഇരുപതോളം കര്‍മികളുടെ നേതൃത്വത്തിലാണ് ബലിതര്‍പണ ചടങ്ങുകള്‍ നടത്തുന്നത്.
    
Karkidaka Vavu | കര്‍ക്കടക വാവ് പിതൃതര്‍പണ ചടങ്ങ് ജൂലൈ 17ന്; തൃക്കണ്ണാട്ട് വിപുലമായ ഒരുക്കങ്ങള്‍

ഭക്തജനങ്ങളുടെ തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബലിതര്‍പണത്തിനുള്ള രശീതികള്‍ മുന്‍കൂറായി നല്‍കുന്നതിന് പുറമെ ക്ഷേത്രത്തിന്റെ www(dot)trikkannadtemple(dot)in എന്ന വെബ്‌സൈറ്റ് വഴിയും രശീതികള്‍ ഓണ്‍ലൈനായി ചെയ്യുവാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അന്നേ ദിവസം രാവിലെ അഞ്ച് മണി മുതല്‍ എട്ട് വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും. ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.


പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, ഹെല്‍ത്, സ്‌കൗട് ആന്‍ഡ് ഗൈഡ്‌സ്, ചന്ദ്രഗിരി റോവേഴ്‌സ് റേന്‍ജേര്‍സ് എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കും. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് - കാഞ്ഞങ്ങാട് റൂടില്‍ (ചന്ദ്രഗിരിപ്പാലം വഴി) നിലവിലുള്ള സര്‍വീസിന് പുറമെ കൂടുതല്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ക്ഷേത്ര ആഘോഷകമിറ്റി, മാതൃസമിതി, ഭജന സമിതി എന്നിവരുടെ സേവനവും ലഭ്യമായിരിക്കും.
          
Karkidaka Vavu | കര്‍ക്കടക വാവ് പിതൃതര്‍പണ ചടങ്ങ് ജൂലൈ 17ന്; തൃക്കണ്ണാട്ട് വിപുലമായ ഒരുക്കങ്ങള്‍

വാവിന് മുന്നോടിയായി ഉദുമ ഗ്രാമപഞ്ചായതിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയും, ഹരിതകര്‍മ സേനയും, ക്ഷേത്ര ആഘോഷ കമിറ്റിയും, മാതൃസമിതിയും ക്ഷേത്രജീവനക്കാരും ചേര്‍ന്ന് കടല്‍ത്തീരം ശുചീകരിക്കും. കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കടല്‍ക്ഷോഭം ഉള്ളതിനാല്‍ ഭക്തജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എക്‌സിക്യൂടീവ് ഓഫിസര്‍ കെ വി ബാബുരാജന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍, പാരമ്പര്യ ട്രസ്റ്റി അംഗം മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, ട്രസ്റ്റി ഗവണ്മെന്റ് നോമിനി സുധാകരന്‍ കുതിര്‍മ്മല്‍, അജിത് സി കളനാട് എന്നിവര്‍ സംബന്ധിച്ചു.

Keywords:  Trikkannad, Tryambakeshwara Temple, Karkidaka Vavu, Religion, Malayalam News, Kerala News, Kasaragod News, Press Meet, Karkidaka Vavu Bali: Preparations completed in Trikkannad.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL