city-gold-ad-for-blogger

കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം

കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം
കാസര്‍കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍കോട്ട് പ്രൗഢഗംഭീരമായ തുടക്കം. മാനവ സൗഹാര്‍ദ്ദത്തിന്റെ സ്‌നേഹ മന്ത്രങ്ങളുമായി കാന്തപുരം പുതിയ ചരിത്ര ദൗത്യത്തിനിറങ്ങുമ്പോള്‍ വരവേല്‍പ്പുമായി ആത്മീയ നായകരുടെയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും നീണ്ടനിരയാണ് ഉദ്ഘാടന മഹാസമ്മേളനം നടന്ന പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ദര്‍ശിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഉള്ളാള്‍ ദര്‍ഗാ ശരീഫില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയ്ക്ക് ശേഷം നൂറു കണക്കിനു വിശ്വാസികളുടെ അകമ്പടിയോടുകൂടി തലപ്പാടിയിലെ കേരളാതിര്‍ത്തിയിലെത്തിയ നേതാക്കളെ വന്‍ജനാവലിയാണ് വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ ജില്ലയിലേക്ക് വരവേറ്റത്. ഉപ്പള, കുമ്പള വഴി കാസര്‍കോട്ടേക്ക് കാന്തപുരവും സംഘവും കടന്നു വരുമ്പോള്‍ റോഡിനിരുവശവും യാത്രയെ ഒരു നോക്കു കാണാന്‍ ആബാലവൃദ്ധം ജനങ്ങളാണ് കാത്തുനിന്നത്.

തലപ്പാടി മുതല്‍ തൃക്കരിപ്പൂര്‍ വരെ ജനനായകനെ വരവേല്‍ക്കുന്നതിന് വന്‍ സജ്ജീകരണമാണ് ഒരുക്കയിട്ടുള്ളത്. യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ ദേശീയപാതയിലും പരിസരങ്ങളിലും നിരന്നിട്ടുണ്ട്.
കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം

വ്യാഴാഴ്ച രാവിലെ 8.30ന് തളങ്കരയില്‍ മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിനു ശേഷം 700 ലേറെ വരുന്ന എസ്.എസ്.എഫ് സ്‌നേഹസംഘം പ്രവര്‍ത്തകരുടെ ആവേകരമായ റാലി നടന്നു. രാവിലെ എത്തിച്ചേര്‍ന്ന കേന്ദ്ര മന്തി കെ.വി തോമസിനെ നേതാക്കള്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് സ്വീകരിച്ചു.

പത്തരയോടെ ഉദ്ഘാടന സമ്മേളനം തുടങ്ങി. നഗരി നിറഞ്ഞു കവിഞ്ഞൊഴുകിയ പ്രവര്‍ത്തക വ്യൂഹം ഉദ്ഘാനം സ്‌മ്മേളനത്തെ അവിസ്മരണീയമാക്കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറുന്നതോടെ യാത്രക്ക് ഔപചാരികമായ ആരംഭമായി.

ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പ വിശിഷ്ടാതിഥിയാണ്. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സ എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സുലൈമാന്‍ മാളിയേക്കല്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, പി.എ അശ്രഫലി, അസീസ് കടപ്പുറം, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു

ഉച്ചയക്ക്   മൂന്ന് മണിക്ക്  കാഞ്ഞങ്ങാട്ടും ആറ് മണിക്ക് തൃക്കരിപ്പൂരിലും യാത്രയ്ക്ക് സ്വീകരണം നല്‍കും
.

Keywords: Kasaragod, Kerala, kerala-yathra, kanthapuram, kerala-yathra


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia