Youth Died | തലശ്ശേരിയില്‍ ജലസംഭരണിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Dec 26, 2023, 11:32 IST
തലശ്ശേരി: (KasargodVartha) ജലസംഭരണിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പാനൂര്‍ പാറാട് സ്വദേശി സജിന്‍ കുമാര്‍ (25) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവലിന്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍. സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണാണ് അപകടം ഉണ്ടായത്.
ചൊവ്വാഴ്ച (26.12.2023) പുലര്‍ചെയാണ് സംഭവം നടന്നത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Accident-News, Kannur News, Young Man, Died, Falling, Open Tank, Water Tank, Accidental Death, Youth, Job, Labor, Kannur: Young man dies after falling into open water tank.