Train Fire | കണ്ണൂരില്‍ ട്രെയിനിലെ തീപ്പിടിത്തം: മണിക്കൂറുകള്‍ക്കുള്ളില്‍ ഒരാള്‍ കസ്റ്റഡിയില്‍; പിടിയിലായത് സിസിടിവി ദൃശ്യത്തില്‍ കണ്ടയാളെന്ന് സൂചന
Jun 1, 2023, 17:12 IST
കണ്ണൂര്‍: (www.kasargodvartha.com) ട്രെയിനിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സിസിടിവി കാമറാ ദൃശ്യത്തില്‍ കണ്ട അജ്ഞാതനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. നേരത്തെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തെ കുറ്റിക്കാട്ടിലും കണ്ണൂര്‍ സര്‍വകലാശാലയിലെ പരിസരത്തും തീയിട്ടെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തയാളാണ് പിടിയിലായതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രയിനിലെ എട്ടാം നമ്പര്‍ കംപാര്‍ട്മെന്റിന്റെ ചില്ല് കല്ലു കൊണ്ടു തകര്‍ത്ത് പെട്രോള്‍ കാന്‍ പിടിച്ച് ഒരാള്‍ കയറുന്ന ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും ആളാരാണെന്ന് വ്യക്തമായിരുന്നില്ല.
ഇതിനെ തുടര്‍ന്ന് പൊലീസ് കണ്ണൂര്‍ താവക്കരയിലെ മറ്റിടങ്ങളിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചു. കസ്റ്റഡിയിലെടുത്തയാളെ സംഭവ ദിവസം റെയില്‍വേ ട്രാകില്‍ കണ്ടതായി ചില ബിപിസിഎല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതു അന്വേഷണത്തിന് സഹായകരമായി. മറ്റിടങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി കാമറാ ദൃശ്യങ്ങള്‍ ഇയാളോട് സാമ്യമുള്ളതാണെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇതു കൂടാതെ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ നായ മണം പിടിച്ചു എട്ടാം നമ്പര്‍ പാളത്തിന് അടുത്തുള്ള കുറ്റികാട്ടിലേക്കാണ് ഓടി കയറിയത്.
ഇതാണ് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നല്ല പരിചയമുള്ളയാളാണ് തീ വച്ചതെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്. ഇതോടെയാണ് സിസിടിവി കാമറയില്‍ ദൃശ്യമായ വ്യക്തിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് കഴിഞ്ഞത്. അതേസമയം, നേരത്തെ റെയില്‍വെ പാളത്തിനടുത്തെ കുറ്റിക്കാട്ടിലും കണ്ണൂര്‍ സര്‍വകലാശാല പരിസരത്തും തീയിട്ടയാളാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞാല്‍ കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള എന്ഐഎയടക്കമുള്ള ഏജന്‍സികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകും.
പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ ഇതര സംസ്ഥാനക്കാരനാണെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ടാണ് പൊലീസ് നല്‍കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്തു തന്നെയായാലും ട്രെയിനിന് നേരെയുള്ള അക്രമം ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് കേന്ദ്ര ഏജന്‍സികള്‍ വീക്ഷിക്കുന്നത്.

Keywords: Kannur News, Train Fire, Elathur Train Fire, RPF Investigation, Kerala News, Kannur train fire: One in custody within hours.
< !- START disable copy paste --> 