Seized | മുഴക്കുന്നില്‍ വീട്ടുപറമ്പില്‍ നിന്നും 3 വടിവാളും ഇരുമ്പ് ദണ്ഡും പിടികൂടി
ഇരിട്ടി: (www.kasargodvartha.com) മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട മൂന്ന് വടിവാളും ഒരു ഇരുമ്പ് ദണ്ഡും മുഴക്കുന്ന് എസ്‌ഐ ഷിബു എഫ് പോള്‍ പിടിച്ചെടുത്തു. മുഴക്കുന്ന് പാലപ്പുഴ പുല്യാഞ്ഞോട് തണലിലെ ലക്ഷ്മണന്റെ വീട്ടുപറമ്പിലാണ് വാളും ഇരുമ്പ് ദണ്ഡും കാണപ്പെട്ടത്.
ലക്ഷ്മണന്‍ തന്നെയാണ് ഈക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഈ വീടിന്റെ സമീപത്ത് വധശ്രമക്കേസില്‍ പ്രതികളായി ഒളിവില്‍ കഴിയുന്നജിജിന്‍, ജിതിന്‍ എന്നിവരുടെ വീടുണ്ട്. ഈക്കാര്യത്തില്‍ സംശയം തോന്നിയ പൊലീസ് രണ്ടുപേരുടെയും വീടുകളില്‍ റെയ്ഡ് നടത്തി.
ഇതിലൊരു വീട്ടില്‍ നിന്നാണ് അക്രമത്തിന് ഉപയോഗിക്കുന്ന സൈകിള്‍ ചെയിനും സോകറ്റും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വിഷുവിന് തലേദിവസം സിപിഎം പ്രവര്‍ത്തകനായ പവിത്രനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ബിജെപി പ്രവര്‍ത്തകരായ ജിജിനും ജിതിനുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Iritty, News, Kerala, Swords, Iron rod, Seized, Kannur, Top-Headlines, Police, House, Kannur: Three swords and an iron rod seized